Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅവിണിശേരി പഞ്ചായത്ത്...

അവിണിശേരി പഞ്ചായത്ത് വൈസ് പ്രസിഡൻറിന് വനിതകമീഷ​െൻറ ശാസന

text_fields
bookmark_border
തൃശൂർ: തൊഴിൽ തർക്കങ്ങളും കുടുംബസ്വത്ത് തർക്കങ്ങളുമായി വനിതകമീഷ​െൻറ മെഗാ അദാലത്ത്. കല്യാൺ സാരീസിലെ തൊഴിലാളി സമരം, അശ്വിനി ആശുപത്രിയിലെ സമരക്കാരെ അപമാനിെച്ചന്ന പരാതി, ഭർതൃവീട്ടിലെ സ്വത്തവകാശം തേടിയുള്ള പരാതി എന്നിവ കമീഷ​െൻറ പരിഗണനക്കെത്തി. ആഭരണ നിർമാണശാലയിലെ ആസിഡ് മാലിന്യം കലർന്ന് കുടിവെള്ളപ്രശ്നം നിലനിൽക്കുന്ന അവിണിശേരി പഞ്ചായത്തിൽ കുടിവെള്ള വിതരണത്തിനിടെ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ പഞ്ചായത്ത് വൈസ് പ്രസിഡൻറിനെ കമീഷൻ ശാസിച്ചു. കുടിവെള്ളത്തിൽ രാഷ്ട്രീയം കലർത്തരുതെന്നും ജനങ്ങളുടെ അവകാശമാണെന്നും കമീഷൻ ഒാർമിപ്പിച്ചു. നൂറുനാൾ പിന്നിട്ട കല്യാൺ സാരീസിലെ തൊഴിലാളി സമരത്തിൽ പെങ്കടുത്തവരെ പുറത്താക്കിയ നടപടിയെ കമീഷൻ വിമർശിച്ചു. വിട്ടുവീഴ്ച മനോഭാവം സ്വീകരിക്കണമെന്നും പുറത്താക്കിയവരെ തിരിച്ചെടുക്കണമെന്നും നിർദേശിച്ചു. നിരവധി തവണ നോട്ടിസ് അയച്ചിട്ടും ഹാജരാവാതെ, അഭിഭാഷകനെയും പ്രതിനിധിയെയും വിട്ട നടപടിയെ വിമർശിച്ച കമീഷൻ ചെയർപേഴ്സൻ കല്യാൺ സാരീസ് ഉടമ നേരിട്ട് ഹാജരാവാൻ അന്ത്യശാസനം നൽകി. അശ്വിനി ആശുപത്രിയിലെ നഴ്സുമാരുടെ സംഘടനാ സമരത്തെ അപമാനിക്കും വിധം പരാമർശം നടത്തിയെന്ന പരാതി, ഇത് റെക്കോഡ് ചെയ്ത സീഡി പരിശോധനക്കായി മാറ്റി. 75 പരാതികൾ പരിഗണിച്ച കമീഷൻ 27എണ്ണം തീർപ്പാക്കി. 13 പരാതികളിൽ പൊലീസ് റിപ്പോർട്ട് തേടി. ഇരുകക്ഷികളും ഹാജാരാവാത്ത 13 ഉം, 22 മറ്റ് പരാതികളും അടുത്ത അദാലത്തിലേക്ക് മാറ്റി.
Show Full Article
TAGS:LOCAL NEWS 
Next Story