Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഏക്കത്തുകയിൽ തർക്കം;...

ഏക്കത്തുകയിൽ തർക്കം; ആന ഉടമ സംഘത്തിൽ ഭിന്നത

text_fields
bookmark_border
തൃശൂർ: മുൻമന്ത്രി കെ.ബി. ഗണേഷ്കുമാറി​െൻറ നേതൃത്വത്തിലുള്ള ആന ഉടമ സംഘടനയിൽ ഭിന്നത. എഴുന്നള്ളിപ്പിന് ഉപയോഗിക്കുന്ന ആനകൾക്കുള്ള ഏക്കത്തുകയിൽ സംഘടനക്കുള്ള കമീഷൻ അനുവദിക്കുന്നത് സംബന്ധിച്ച തർക്കമാണ് ഭിന്നതക്ക് വഴിവെച്ചത്. മുമ്പും സംഘടന നേതാക്കളുടെ പല നിലപാടുകളോടും വിയോജിപ്പും എതിർപ്പും ഉണ്ടായിരുെന്നങ്കിലും അംഗങ്ങൾ പരസ്യ നിലപാടിലേക്ക് നീങ്ങിയിരുന്നില്ല. കഴിഞ്ഞ ദിവസം ചേർന്ന ഉടമ സംഘം യോഗത്തിൽ ഒരു വിഭാഗം പരസ്യ നിലപാടിലേക്ക് നീങ്ങുകയായിരുന്നു. സംഘടന നേതൃത്വത്തോട് അതൃപ്തിയുള്ള ഒരു വിഭാഗം തൃശൂരിൽ യോഗം ചേർന്ന് പുതിയ സംഘടനക്ക് മുന്നോടിയായുള്ള കൂട്ടായ്മക്ക് രൂപം നൽകി. പ്രമുഖ ആനചികിത്സകൻ ഉൾപ്പെടെയുള്ളവർ ഈ കൂട്ടായ്മയോടൊപ്പമാണ്. ഉത്സവ സീസനുകൾക്ക് മുമ്പ് ആനകളെ കരാറുകാർ സീസനൽ ബുക്കിങ് നടത്തും. പേരും പെരുമയുമുള്ള കൊമ്പൻമാർക്ക് സംഘാടകരിൽനിന്നും ഉയർന്ന നിരക്ക് വാങ്ങി ഉടമകൾക്ക് ൈകമാറും. എന്നാൽ, ഇടത്തരം ആനകൾക്ക് വൻ തുക വാങ്ങുകയും ഉടമകൾക്ക് നിസാര തുക കൈമാറുകയുമാണ് ചെയ്യുന്നത്. എഴുന്നള്ളിപ്പിന് കോലവും തിടമ്പും അനുവദിക്കുന്നതിലും ഈ വേർതിരിവുണ്ട്. ഇതോടൊപ്പമാണ് ഉത്സവ എഴുന്നള്ളിപ്പിനുള്ള ഏക്കത്തുകയിൽ സംഘടനക്ക് നൽകേണ്ട കമീഷൻ. വലിയ ആനകൾക്ക് ഒരു എഴുന്നള്ളിപ്പിന് 5,000 മുതൽ 10,000 രൂപ വരെയും ചെറിയ-ഇടത്തരം ആനകൾക്ക് 500 മുതൽ 10,000 രൂപ വരെയും നൽകണമത്രെ. വലിയ ആനകൾക്ക് അഞ്ച് എഴുന്നള്ളിപ്പ് കിട്ടുമ്പോൾ ചെറിയ ആനകൾക്ക് ഒന്നോ രണ്ടോ മാത്രമാണ് ലഭിക്കുന്നത്. കരാറുകാരും ഉടമകളും തമ്മിലുള്ള ഇടപാടുകളുമുണ്ട്. ഉത്സവ സീസണിൽപോലും പേരിന് മാത്രം എഴുന്നള്ളിപ്പ് കിട്ടുന്ന ആനകളുണ്ട്. ഇവയുടെ കമീഷൻ വാങ്ങാൻ മാത്രം തിരക്ക് കൂട്ടുന്ന ഉടമ സംഘടന ഓരോ ആനക്കും എഴുന്നള്ളിപ്പും ഉത്സവവും ലഭ്യമാക്കാൻ നടപടി സ്വീകരിക്കുന്നില്ലത്രെ. മാത്രമല്ല, ചെറിയ ആനകളുടെ ഉടമകളെ അവഗണിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് നേതൃത്വത്തോട് വിയോജിപ്പുള്ളവർ ചേർന്ന് പുതി‍യ കൂട്ടായ്മക്ക് തീരുമാനമെടുത്തത്. ഉത്സവ സംഘാടകരിൽ നിന്ന് മതിയായ നിരക്ക് വാങ്ങിയെടുക്കുന്നതിനൊപ്പം മിതമായ നിരക്കിൽ എഴുന്നള്ളിപ്പിന് ആനയെ നൽകാനുമാവുമെന്നാണ് പുതിയ കൂട്ടായ്മയിൽ ഉൾപ്പെടുന്നവർ പറയുന്നത്. ഉടമ അസോസിയേഷനിൽപ്പെട്ട അമ്പതോളം പേരാണ് തൃശൂരിലെ യോഗത്തിൽ പങ്കെടുത്തത്. സംസ്ഥാനത്ത് അഞ്ഞൂറോളം ആനകൾക്കായി മുന്നൂറോളം ഉടമകളുണ്ട്. ഉത്സവ സീസണായതിനാൽ അടുത്ത ദിവസംതന്നെ കൂട്ടായ്മയുടെ പ്രവർത്തനം സംസ്ഥാനതലത്തിൽ വ്യാപിപ്പിക്കാനാണ് തീരുമാനം.
Show Full Article
TAGS:LOCAL NEWS 
Next Story