Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവ്യാജപ്രചാരണം;...

വ്യാജപ്രചാരണം; കുട്ടികളെ പ്രതിരോധ കുത്തിവെപ്പിന് വിധേയരാക്കുന്നില്ലെന്ന്

text_fields
bookmark_border
മുരിയാട്: മീസില്‍സ് റൂബെല്ല പ്രതിരോധകുത്തിവെപ്പെടുക്കുന്നത് ജനസംഖ്യ നിയന്ത്രണത്തിനാണെന്നാരോപിച്ച് മുരിയാട് പഞ്ചായത്തിലെ പ്രത്യേക മതവിഭാഗത്തിലുള്ള കുടുംബങ്ങള്‍ കുട്ടികളെ കുത്തിവെപ്പിന് വിധേയരാക്കുന്നില്ലെന്ന് പരാതി. കുത്തിവെപ്പ് എടുക്കേണ്ട പ്രായപരിധിയിലുള്ള ഇരുന്നൂറോളം കുട്ടികളാണ് ഈ വിഭാഗക്കാരുടെ കുടുംബങ്ങളിലുള്ളത്. പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിലും സ്‌കൂളുകളിലും ഒരുക്കിയ കുത്തിവെപ്പ് കേന്ദ്രങ്ങളിലും ഇവരുടെ കുട്ടികളെ കുത്തിവെപ്പിന് വിധേയമാക്കുന്നില്ലെന്നാണ് പരാതി. തങ്ങളുടെ മക്കള്‍ക്ക് വാക്‌സിന്‍ നല്‍കേണ്ടതില്ലെന്ന് കാണിച്ച് ഈ വിഭാഗത്തിലെ ചില രക്ഷിതാക്കള്‍ സ്‌കൂളുകളിലേക്ക് കത്ത് നല്‍കിയതായും പറയുന്നു. അതേ സമയം നേരത്തെ നടന്ന പോളിയോ പ്രതിരോധ കുത്തിവെപ്പിനോട് ഈ വിഭാഗക്കാര്‍ സഹകരിക്കുകയും ഇരുനൂറോളം കുട്ടികളെ കുത്തിവെപ്പിനു വിധേയരാക്കുകയും ചെയ്തിരുന്നുവെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞു. എന്നാല്‍ ഇവര്‍ക്കിടയിലെ നാലുകുട്ടികള്‍ മാത്രമാണ് ഇതുവരെ റൂബെല്ല, മീസില്‍സ് വാക്‌സിന്‍ എടുത്തിട്ടുള്ളതെന്നും ആരോഗ്യകേന്ദ്രം അധികൃതര്‍ വ്യക്തമാക്കി. വാക്‌സിനേഷനെതിരെ നടക്കുന്ന വ്യാജപ്രചാരണം സംബന്ധിച്ച് വിവരങ്ങള്‍ ശേഖരിച്ച് ജില്ല മെഡിക്കല്‍ ഓഫിസര്‍ക്ക് കൈമാറാനുള്ള ഒരുക്കത്തിലാണ് ആനന്ദപുരം ആരോഗ്യകേന്ദ്രം അധികൃതര്‍.
Show Full Article
TAGS:LOCAL NEWS 
Next Story