Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജില്ല ഗേള്‍സ് ...

ജില്ല ഗേള്‍സ് വോളിബാള്‍: എസ്.എച്ച്.സി.ജി.എച്ച്.എസ് ചാമ്പ്യൻമാർ

text_fields
bookmark_border
ചാലക്കുടി: ഗവ. ബോയ്‌സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ജില്ല സബ് ജൂനിയര്‍ ഗേള്‍സ് വോളിബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ ചാലക്കുടി എസ്.എച്ച്.സി.ജി.എച്ച്.എസ് ചാമ്പ്യൻമാരായി. പി.സി.ജി.എച്ച്.എസ് വെള്ളിക്കുളങ്ങര, ദീപ്തി തലോര്‍ എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തെത്തി. ചാലക്കുടി ഗവ.ബോയ്‌സ് ഹൈസ്‌കൂള്‍ പ്രധാനാധ്യാപിക ടി. പങ്കജവല്ലി ഉദ്ഘാടനം ചെയ്തു. പി.കെ. പരമേശ്വരന്‍ അധ്യക്ഷത വഹിച്ചു. കെ.ജെ. തോമസ് സമ്മാനവിതരണം നടത്തി. ജില്ല ജൂനിയര്‍ വോളിബാള്‍ ചാമ്പ്യന്‍ഷിപ് നവംബര്‍ അഞ്ചിന് കഴിമ്പ്രം എസ്.എന്‍.എസി ഗ്രൗണ്ടിലും യൂത്ത് ചാമ്പ്യന്‍ഷിപ്പ് 19ന് പെരുമ്പടപ്പ് ഈസ്റ്റ് യു.പി.സ്‌കൂളിലും ( എസ്.എന്‍.എസ്.സി ചെന്ത്രാപ്പിന്നി), സീനിയര്‍ ചാമ്പ്യന്‍ഷിപ് 11ന് തൃപ്രയാര്‍ ടി.എസ്.ജി.എ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലുംെവച്ച് നടത്തും. ഒക്‌ടോബര്‍ 31ന് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9447833625. കോടശേരിയില്‍ കെട്ടിടനികുതി ഈടാക്കുന്നതില്‍ ക്രമക്കേടെന്ന് പരാതി ചാലക്കുടി: കോടശേരി പഞ്ചായത്തില്‍ കെട്ടിടനികുതി ഈടാക്കുന്നതില്‍ വ്യാപക ക്രമക്കേട് നടക്കുന്നതായി പരാതി. 660 ചതുരശ്ര അടിയില്‍ താഴെയുള്ള വീടുകള്‍ക്ക് വസ്തുനികുതി ഈടാക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കെ ഡിമാന്‍ഡ് നോട്ടീസ് അയച്ച് കെട്ടിട ഉടമകളില്‍നിന്ന് വസ്തുനികുതി ഈടാക്കാന്‍ ശ്രമിക്കുകയാണ് അധികൃതരെന്ന് പ്രതിപക്ഷം ആരോപിച്ചു. 2013--14, 2014--15 സാമ്പത്തിക വര്‍ഷത്തെ നികുതി ഹാന്‍ഡ് ബുക്ക് വഴി പഞ്ചായത്ത് ഈടാക്കിയിരുന്നു. എന്നാല്‍ ഇത് കമ്പ്യൂട്ടറില്‍ കയറ്റിയിട്ടില്ല. ഈ സാഹചര്യത്തില്‍ നികുതി ഒരുവട്ടം അടച്ചവര്‍ക്ക് വീണ്ടും നോട്ടീസ് അയച്ച് നികുതി ഈടാക്കാന്‍ ശ്രമിക്കുന്നുണ്ട്. പഞ്ചായത്തില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ പോലും അവതാളത്തിലാണെന്നും പ്രതിപക്ഷം ആരോപിച്ചു. ഭരണപക്ഷത്തി​െൻറ കെടുകാര്യസ്ഥതയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ പാര്‍ലമ​െൻററി പാര്‍ട്ടി യോഗം ചേര്‍ന്നു. പാര്‍ട്ടി ലീഡര്‍ സുനന്ദ നാരായണന്‍, അംഗങ്ങളായ കെ.പി. ജെയിംസ്, സി.പി. എസ്തപ്പാന്‍, റീന ജോണി, ജോസ് മണവാളന്‍, ലിജോ ജോണ്‍, ജൂലി വര്‍ഗീസ്, രാധാ സുബ്രന്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story