Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രവാസികൾക്കുമുണ്ട്​...

പ്രവാസികൾക്കുമുണ്ട്​ ഒത്തിരി പരാതി

text_fields
bookmark_border
ചാവക്കാട്: പ്രവാസി കമ്മിഷ​െൻറ അദാലത്തിൽ പരാതി പ്രളയം. അർഹതപ്പെട്ട ക്ഷേമപദ്ധതികളും ചികിത്സ പദ്ധതികളും ലഭ്യമാകുന്നില്ലെന്നാരോപിച്ച് പലരും പൊട്ടിത്തെറിച്ചു. പരാതിക്കാരുടെ വികാരമറിഞ്ഞ് കമീഷൻ ജസ്റ്റിസ് പി. ഭവദാസൻ ശാന്തമായി മറുപടി നൽകി. കമീഷ​െൻറ പരിമിതിക്കുള്ളിൽനിന്ന് ചെയ്യാവുന്നതെല്ലാം ചെയ്യാമെന്നും ഒന്നിച്ച് അവകാശ ലഭ്യതക്കായി മുന്നോട്ടുപോകാമെന്നും അദ്ദേഹം പറഞ്ഞു. പ്രതിവർഷം എണ്ണായിരത്തിലധികം കോടി രൂപ നാട്ടിലെത്തിക്കുന്ന പ്രവാസികളുടെ ക്ഷേമത്തിനായി ഒരു ശതമാനം പോലും ചെലവഴിക്കാൻ സർക്കാറിനായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. വിവിധ ക്ഷേമപദ്ധതികൾ ലഭ്യമാക്കുന്നതിലെ സാങ്കേതിക തകരാറുകൾ പരിഹരിക്കാനാണ് കമീഷ​െൻറ പ്രാഥമിക ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി. എറണാംകുളം റീജനൽ പ്രവാസി ക്ഷേമനിധി ബോർഡ് ഡി. രാഗേഷ്, അസി. കെ.ജെ. പീറ്റർ, നോർക സീനിയർ എക്സിക്യൂട്ടിവ് ഓഫിസർ ഷീബ ഷാജി എന്നിവർ പങ്കെടുത്തു. പ്രവാസി ഇന്ത്യൻ ലീഗൽ സർവിസ് എക്സിക്യൂട്ടീവ് അംഗങ്ങളായ ഷാനവാസ് കാട്ടകത്ത്, ഫസലുൽ റാൻ, ഗഫൂർ തളിക്കുളം, കെ.വി. അലികുട്ടി എന്നിവർ നേതൃത്വം നൽകി. 37 പരാതികളിലാണ് അദാലത്ത് പരിഗണിച്ചത്. പ്രവാസി ധനസഹായങ്ങൾ അപേക്ഷ നൽകിയിട്ടും ലഭിക്കാത്തവ, കൂട്ടിയ പെൻഷൻ കിട്ടാത്തവർ, ചികിത്സാ സഹായങ്ങൾ, വിവാഹ സഹായങ്ങൾ, വിദേശത്തും സ്വദേശത്തും സാമ്പത്തിക ഇടപാടിൽ കബളിപ്പിക്കപ്പെട്ടവർ എന്നിവരുടെ പരാതികളാണുണ്ടായിരുന്നത്. അർഹതപ്പെട്ടവരുടെ സാമ്പത്തിക സഹായവിതരണം മുടങ്ങിയ 17 പരാതികളിൽ നോർക്കയോട് കമീഷൻ വിശദീകരണം തേടും. സാമ്പത്തിക ഇടപാടിൽപെട്ട എതിർകക്ഷികൾക്ക് സമൻസ് അയക്കാനും കമീഷ​െൻറ പരിധിയിൽപെടാത്ത പരാതികളിൽ തീർപ്പുകൽപിക്കുന്നതിന് പദ്ധതി ആവിഷ്കരിക്കാനും സർക്കാറി​െൻറ ശ്രദ്ധയിൽപെടുത്താനും തീരുമാനിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story