Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅലംഭാവം സ്​റ്റാൻഡ്​...

അലംഭാവം സ്​റ്റാൻഡ്​ വിട്ടുപോകണം

text_fields
bookmark_border
തൃശൂര്‍: നാല് അയല്‍ ജില്ലകളിലേക്കുള്ള യാത്രക്കാരുള്‍പ്പെടെ പതിനായിരങ്ങള്‍ ദിവസവും ആശ്രയിക്കുന്ന സ്റ്റാന്‍ഡാണ് ശക്തന്‍. എന്നാൽ രണ്ടുപതിറ്റാണ്ടിനപ്പുറം സമൂലമായ നവീകരണമൊന്നും ശക്തന്‍ ബസ്സ്റ്റാൻഡിലേക്ക് എത്തി നോക്കിയിട്ടില്ല. 2015ലുണ്ടായ മൂന്ന് അപകടങ്ങളിൽ രണ്ടുപേർ മരിച്ചിട്ടും നവീകരിക്കുമന്ന് പറഞ്ഞതല്ലാതെ കാര്യമായ പ്രവൃത്തികളൊന്നും ഉണ്ടായില്ല. ചൊവ്വാഴ്ചയുണ്ടായ അപകടത്തിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസിടിച്ച് അരിമ്പൂർ എറവ് അഞ്ചാംകല്ല് കുന്നമ്പുറത്ത് വീട്ടിൽ ജോസ് ഡിനോ(20) മരിക്കാൻ കാരണം അശാസ്ത്രീയതയാണ്. ഇരുഭാഗവും കോൺക്രീറ്റ് ചെയ്തതല്ലാതെ മറ്റൊന്നും നടത്തുന്നതിന് കോർപറേഷൻ ഭരണസമിതി തയാറായതുമില്ല. നവീകരണ പ്രവർത്തനങ്ങളുടെ മാസ്റ്റർപ്ലാൻ കടലാസിൽ ഉറങ്ങുകയാണ്. ആദ്യഘട്ടമായി സ്റ്റാന്‍ഡി​െൻറ വടക്കുഭാഗത്തെ യാര്‍ഡ് പൂര്‍ണമായി കോണ്‍ക്രീറ്റ് ചെയ്തു. തെക്കുഭാഗത്ത് അപൂർണമായും. വൃത്തിയില്ലാത്ത നിലവും വെള്ളം കെട്ടിക്കിടക്കുന്ന സ്റ്റാന്‍ഡും നന്നാക്കിയെടുക്കാന്‍ ആവിഷ്കരിച്ച പദ്ധതികള്‍ ഏറെയാണ്. അവയെല്ലാം ഫയലിൽ ഉറങ്ങുകയാണ്. സ്റ്റാന്‍ഡിനുള്ളിലെ നവീകരണം പൊതു- സ്വകാര്യ പങ്കാളിത്തത്തില്‍ കരാറുകാരെ ഏല്‍പ്പിച്ചെങ്കിലും പാതിവഴിയില്‍ നിലച്ചു. റോഡിൽ നിന്നും വരുന്ന അതേ വേഗത്തിൽ ബസുകൾ സ്റ്റാൻഡിലേക്ക് കയറാതിരിക്കുന്നതിന് ഹംബുകൾ വേണമെന്ന നിർദേശവും അവഗണിക്കുകയായിരുന്നു. 2015ലെ അപകടങ്ങൾക്ക് ശേഷം ട്രാഫിക് പൊലീസ് സ്റ്റേഷനില്‍ നടന്ന ബസ് ഉടമകളുടെയും ജീവനക്കാരുടെയും യോഗത്തില്‍ എടുത്ത തീരുമാനങ്ങളൊന്നും നടപാക്കിയിട്ടില്ല. അതിനുശേഷം നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടും ക്രമീകരണം നടപ്പാക്കാൻ മാത്രം അധികൃതർ ഒരുക്കമല്ല. കടലാസിലുറങ്ങുന്ന തീരുമാനങ്ങൾ 1. സ്റ്റാന്‍ഡി​െൻറ അതിരുകള്‍ വൃത്തിയാക്കി ബസുകള്‍ പാര്‍ക്ക് ചെയ്യുന്നതിന് സൗകര്യം ഒരുക്കും 2. ബസി​െൻറ മുന്‍വശം സ്റ്റാന്‍ഡിന് അഭിമുഖമാക്കണം 3. ബസുകള്‍ പോകുന്ന മുറക്ക് ട്രാക്ക് മാറ്റിയിടൽ അവസാനിപ്പിക്കും 4. ട്രാക്കിലെ കച്ചവടക്കാരുടെ കൈയേറ്റം പൂര്‍ണമായി ഒഴിപ്പിക്കും 5. ബസുകള്‍ പ്രവേശിക്കുന്നതിനും പോകുന്നതിനും വെവ്വേറെ വഴികൾ 6. ബസി​െൻറ ബോര്‍ഡ് യാത്രക്കാര്‍ക്ക് കൃത്യമായി കാണുന്ന തരത്തില്‍ സ്ഥാപിക്കും 7. കുട്ടികളെ ഡോറിനടുത്ത് നിർത്തരുത് 8. സ്റ്റാന്‍ഡില്‍ അരമണിക്കൂറില്‍ കൂടുതല്‍ ബസുകള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല 9. ബസ്സ്റ്റാന്‍ഡും പരിസസരവും ശുചീകരിക്കും 10. രാത്രികാലങ്ങളില്‍ സ്റ്റാന്‍ഡില്‍ വെളിച്ചം ലഭ്യമാക്കും 11. സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കുവാന്‍ യാത്രക്കാര്‍ പലവഴികള്‍ ഉപയോഗിക്കുന്നത് കര്‍ശനമായി നിയന്ത്രിക്കും 12. എല്ലാ യാത്രക്കാര്‍ക്കും ടിക്കറ്റ് നല്‍കണം 13. ഓടുന്ന ബസി​െൻറ വാതിൽ തുറന്ന് കെട്ടിവെക്കാന്‍ പാടില്ല
Show Full Article
TAGS:LOCAL NEWS 
Next Story