Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightറോഡ്...

റോഡ് അറ്റകുറ്റപ്പണിക്ക് പൊതുമരാമത്ത്​ മന്ത്രി ജി.സുധാകരൻ നൽകിയ സമയം ബുധനാഴ്​ച കഴിഞ്ഞു

text_fields
bookmark_border
തൃശൂർ: റോഡ് അറ്റകുറ്റപ്പണിക്ക് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ നൽകിയ സമയം ബുധനാഴ്ച കഴിഞ്ഞു. അന്ത്യശാസനമായി 31നകം തീർക്കാൻ ഉത്തരവിട്ടെങ്കിലും റോഡുകളുടെ പ്രാഥമിക പ്രവർത്തനങ്ങൾപോലും ഇഴയുകയാണ്. അതുകൊണ്ടുതന്നെ 31നകം അറ്റകുറ്റപ്പണി തീരില്ലെന്ന് ഉറപ്പ്. സംസ്ഥാന, ജില്ല വിഭാഗങ്ങളിലായി ജില്ലയിൽ 2430 റോഡുകളാണുള്ളത്. ഇവ കൂടാതെ രണ്ട് ദേശീയപാതകളും തദ്ദേശസ്ഥാപനങ്ങളുടെ നൂറുകണക്കിന് റോഡുകളുമുണ്ട്. ഇവയിൽ 80 ശതമാനം റോഡുകളിലൂടെയും സുഖകരമായ യാത്ര അസാധ്യമാണ്. ദേശീയപാതകളുടെ കാര്യം പറയുകയേ വേണ്ട. ചാവക്കാട് കരിക്കാട് മുതൽ കൊടുങ്ങല്ലൂർ മേത്തല വരെ പങ്കിടുന്ന ദേശീയപാത 66ൽ അങ്ങിങ്ങ് കുഴികളായിട്ട് മാസങ്ങളായി. അതിനിടെ പലയിടങ്ങളിൽ കുഴിയടക്കൽ നടന്നെങ്കിലും പൂർണമായില്ല. മണ്ണുത്തി- ഇടപ്പള്ളി റോഡി​െൻറ (544) കാര്യവും സമാനം. ടോൾ പിരിക്കുന്നതിനുള്ള മിടുക്ക് റോഡ് പരിപാലനത്തിൽ കാണുന്നില്ല. ഒപ്പമുള്ള തൃശൂർ- പാലക്കാട് ദേശീയപാതയുടെ കാര്യം പറയുകയും േവണ്ട. കുതിരാനിൽ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായ കുരുക്കിന് പുറമെ റോഡെന്ന രൂപം തന്നെ ഇല്ല. കുഴിയടക്കാൻ മാത്രം 22 കോടി തൃശൂർ: 22 കോടി രൂപയാണ് റോഡ് കുഴിയടക്കുന്നതിനായി പൊതുമരാമത്ത് വകുപ്പ് ജില്ലയിലെ 13 നിയോജകമണ്ഡലങ്ങൾക്ക് നൽകിയിരിക്കുന്നത്. എം.എൽ.എമാർക്ക് 1.5 കോടിയാണെങ്കിൽ മന്ത്രിമാർക്ക് അതിൽ കൂടുതൽ നൽകിയിട്ടുണ്ട്. കുന്നംകുളം മണ്ഡലത്തിന് മൂന്നും ചേലക്കരയിലും കൊടകരയിലും രണ്ടുവീതവുമാണ് വീതംവെപ്പ്. മണ്ഡലങ്ങളിലെ റോഡ് അറ്റകുറ്റപ്പണിക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ടെങ്കിലും പണികളൊന്നും തുടങ്ങിയിട്ടില്ല. നവീകരണ പ്രവർത്തനങ്ങൾക്ക് വേറെഫണ്ട് പിന്നീട് ലഭ്യമാക്കും. ഇരുട്ടടിയായി കരാറുകാരുടെ സമരം തൃശൂർ: റോഡ് അറ്റകുറ്റപ്പണി തുടങ്ങുന്നതിന് മുന്നോടിയായി സമരവുമായി കരാറുകാർ രംഗത്തെത്തിയത് പണികളെ ബാധിക്കും. നേരത്തെയുള്ള വിവിധ ആവശ്യങ്ങൾക്കപ്പുറം ജി.എസ്.ടി കൂടി വന്നതോടെ സമരം ശക്തമാക്കുന്നതിനാണ് തീരുമാനം. ജി.എസ്.ടിയുടെ പേരിൽ മാറിനിൽക്കുേമ്പാഴും ചില പണികൾ ഏറ്റെടുത്ത് നടത്തി പണംവാങ്ങുന്ന കരാറുകാരുണ്ട്. യു.ഡി.എഫ് സർക്കാറി​െൻറ കാലത്ത് രണ്ടുവർഷത്തെ വരെ കുടിശ്ശിക ഉണ്ടായിരുന്നത് ഇേപ്പാൾ എട്ടുമാസമായി ചുരുങ്ങിയിട്ടുണ്ട്. അതിൽ തന്നെ ബിൽ ഡിസ്കൗണ്ട് സംവിധാനമുള്ളവർക്ക് ബാങ്കിൽനിന്നും പണം ഒാഡിയായി നൽകാനും ഇടതുസർക്കാർ അവസരം നൽകുന്നുണ്ട്. ഇങ്ങനെ തുക കൈപ്പറ്റുേമ്പാൾ ഉണ്ടാവുന്ന പലിശ സർക്കാർ നൽകുമെന്നും അറിയിച്ചിട്ടുണ്ട്.അതുകൊണ്ട് തന്നെ ജൂലൈ വരെ ഏറെപ്പേർക്കും പണം ലഭിച്ചു കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ കരാറുകാരുടെ സമരം അനാവശ്യമാണെന്ന നിലപാടാണ് വകുപ്പിനുള്ളത്.
Show Full Article
TAGS:LOCAL NEWS 
Next Story