Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightശക്തൻ സ്​റ്റാൻഡിലെ...

ശക്തൻ സ്​റ്റാൻഡിലെ അപകടം: ബസി​െൻറ രജിസ്​ട്രേഷൻ റദ്ദാക്കി

text_fields
bookmark_border
തൃശൂർ: ചൊവ്വാഴ്ച ശക്തൻ സ്റ്റാൻഡിൽ ബസ് ഇടിച്ച് മെഡിക്കൽ വിദ്യാർഥി മരിച്ച സംഭവത്തിൽ ബസി​െൻറ രജിസ്േട്രഷനും പെർമിറ്റും റദ്ദാക്കി. മോട്ടോ വെഹിക്കിൾ ഇൻസ്പെക്ടറുടെ റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിൽ ആർ.ടി.ഒ ആണ് നടപടി സ്വീകരിച്ചത്. സ്പീഡ് ഗേവണർ, ഹാൻഡ് േബ്രക്ക് എന്നിവ ഇല്ലാത്ത വാഹനം ഓടിച്ചതിന് ൈഡ്രവറുടെ ലൈസൻസ് റദ്ദാക്കി. ബസി​െൻറ ഹാൻഡ് േബ്രക്ക് പ്രവർത്തനക്ഷമമല്ലാത്തത് അപകടത്തി​െൻറ ആക്കം കൂട്ടിയെന്ന് റിപ്പോർട്ടിൽ പറയുന്നു. എം.വി.ഐ എം.ആർ. ബാബുവും അസി.എം.വി.ഐ എം. ജോർജുമാണ് ബസ് പരിശോധിച്ച് റിപ്പോർട്ട് നൽകിയത്. കുതിരാൻ കയറ്റത്തിൽ െട്രയിലർ അപകടത്തിന് കാരണം അമിതഭാരം കയറ്റിയതാണെന്ന് എം.വി.ഐ എം.വി.വർഗീസ് ആർ.ടി.ഒക്ക് റിപ്പോർട്ട് നൽകി. തമിഴ്നാട് സ്വദേശിയായ ൈഡ്രവറുടെ ലൈസൻസ് റദ്ദാക്കി. 10,000 രൂപ പിഴയിട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story