Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഏഴാമത് സംസ്ഥാന...

ഏഴാമത് സംസ്ഥാന മാസ്​റ്റേഴ്സ് നീന്തൽ ചാമ്പ്യൻഷിപ്​

text_fields
bookmark_border
വാടാനപ്പള്ളി: കാസർകോട് നടന്ന ഏഴാമത് സംസ്ഥാന മാസ്റ്റേഴ്സ് നീന്തൽ ചാമ്പ്യൻഷിപ്പിൽ മെഡൽ വാരിക്കൂട്ടി ഏങ്ങണ്ടിയൂർ സ്വദേശിനി ബിന്ധ്യ അരുൺ രാജ്. മത്സരിച്ച അഞ്ച് ഇനങ്ങളിൽ നാലിനും സ്വർണം സ്വന്തമാക്കി. ഒരു വെള്ളിയും. 100 മീറ്റർ ബാക്ക് സ്ട്രോക്ക്, ഫ്രീ സ്റ്റയിൽ (100 മീ.), ബ്രസ്റ്റ് സ്ട്രോക്ക് (50 മീ.), മെഡ് ലെ റിലേ 4x 50 മീറ്റർ എന്നിവയിൽ സ്വർണം നേടിയപ്പോൾ ബട്ടർഫ്ലൈ 50 മീറ്ററിൽ രണ്ടാംസ്ഥാനത്തോടെ വെള്ളി മെഡലും കരസ്ഥമാക്കി. തയ്യിൽ വീട്ടിൽ അരുൺ രാജി​െൻറ ഭാര്യയും പീച്ചി തെക്കയിൽ പത്മനാഭൻ -ബേബി ദമ്പതികളുടെ മകളുമായ ബിന്ധ്യ ചെറുപ്പം മുതൽ നീന്തൽ അഭ്യസിച്ചിരുന്നു. ഇരിങ്ങാലക്കുട ഡോബോസ്ക്കോ സ്കൂൾ വിദ്യാർഥികൾക്കും വനിത പൊലീസുകാർക്കും നീന്തൽ പരിശീലനം നൽകുകയാണിപ്പോൾ ഇവർ. ബിന്ധ്യയുടെ സഹോദരങ്ങളും നീന്തൽ താരങ്ങളാണ്. ഇളയ സഹോദരൻ ബിനീഷ് ബംഗളൂരിൽ വിദ്യാർഥികൾക്ക് നീന്തൽ പരിശീലിപ്പിക്കുകയാണ്. മൂത്ത സഹോദരൻ വിബീഷ് തളിക്കുളം സ്നേഹതീരം ബീച്ചിലെ ലൈഫ് ഗാർഡാണ്. കാസർകോട് സ​െൻറ് ജോൺസ് സ്വിമ്മിങ്ങ് പൂളിലായിരുന്നു ചാമ്പ്യൻഷിപ്. നവംബർ ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ മൈസൂരിൽ നടക്കുന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വേണ്ടി ബിന്ധ്യ നീന്താനിറങ്ങും.
Show Full Article
TAGS:LOCAL NEWS 
Next Story