Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightറബർ പുനർ നടീലിന്...

റബർ പുനർ നടീലിന് അനുമതി ആവശ്യപ്പെട്ട് നിവേദനം

text_fields
bookmark_border
ആമ്പല്ലൂര്‍: -പാലപ്പിള്ളി മേഖലയിലെ തോട്ടങ്ങളില്‍ കാലാവധി കഴിഞ്ഞ റബര്‍ മരങ്ങള്‍ മുറിച്ച് വീണ്ടും വെച്ചുപിടിപ്പിക്കാൻ സര്‍ക്കാർ അനുമതി നൽകണമെന്നാവശ്യപ്പെട്ട് വിവിധ തൊഴിലാളി യൂനിയനുകള്‍ വനം മന്ത്രിക്ക് നിവേദനം നല്‍കി. 300 ഹെക്ടറുള്ള തോട്ടങ്ങളില്‍ പുനർ നടീല്‍ നടക്കാതിരുന്നാൽ 800ഓളം തൊഴിലാളികളുടെ കുടുംബങ്ങള്‍ ദുരിതത്തിലാകുമെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു. പുനര്‍ നടീല്‍ നടക്കാതിരുന്നാല്‍ തോട്ടങ്ങള്‍ നശിക്കുന്നതോടൊപ്പം തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്്ടപ്പെടുന്ന അവസ്ഥയും ഉണ്ടാകും. പാലപ്പിള്ളി കൊച്ചിന്‍ മലബാര്‍ കമ്പനി, െകാല്‍ക്കത്തയിലെ മാതൃ കമ്പനിയായ ജുങ്ടോളി കമ്പനിയില്‍ ലയിച്ചതോടെ പേര് മാറിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. എന്നാല്‍ പേരുമാറ്റ പ്രശ്‌നം നിലനില്‍ക്കുമ്പോഴും തൊഴില്‍ പ്രശ്‌നം മുന്‍നിര്‍ത്തി പുനര്‍ നടീലിന് അവസരമുണ്ടാക്കണമെന്ന് സി.ഐ.ടി.യു, എ.ഐ.ടി.യു.സി, ഐ.എന്‍.ടി.യു.സി യൂനിയനുകള്‍ ആവശ്യപ്പെട്ടു. സാങ്കേതികത്വം മാറ്റിവെച്ച് കാലാവധി കഴിഞ്ഞ മരങ്ങള്‍ മുറിച്ചുമാറ്റുന്നതിന് അടിയന്തരമായി സര്‍ക്കാര്‍ അനുമതി നല്‍കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെടുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story