Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകോർപറേഷനിൽ കോൺഗ്രസിനെ...

കോർപറേഷനിൽ കോൺഗ്രസിനെ കുരുക്കി വീണ്ടും ആരോപണം

text_fields
bookmark_border
തൃശൂർ: കടമുറി കൈമാറ്റ ആരോപണത്തിന് പിന്നാലെ കോൺഗ്രസിനെ കുഴക്കി പുതിയൊരു വിഷയം കൂടി. കിഴക്കേകോട്ട വികസനത്തിൽ അഴിമതിക്ക് നീക്കം നടന്നതി​െൻറ രേഖകളാണ് പുറത്തു വന്നത്. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് ഏറെ നേട്ടമായി അവതരിപ്പിച്ച ജങ്ഷൻ വികസന പദ്ധതിയിൽ ക്രമക്കേടുണ്ടായെന്ന ആക്ഷേപമാണ് ഉയരുന്നത്. കിഴക്കേകോട്ട വികസനത്തിന് സ്ഥലം ഏറ്റെടുത്തപ്പോള്‍ സര്‍ക്കാര്‍ ന്യായവില നിശ്ചയിച്ച് ഉടമകള്‍ക്ക് പണം നല്‍കുന്നതിന് പകരം ഉഭയകക്ഷി കരാറുണ്ടാക്കി 45 ലക്ഷം രൂപ നൽകി ക്രമക്കേടിന് ശ്രമം നടന്നുവെന്ന ആക്ഷേപമാണ് ഉയർന്നിരിക്കുന്നത്. സ്ഥലം വിട്ടുെകാടുക്കുന്നവർക്ക് സ​െൻറിന് 17.5 ലക്ഷം രൂപ നിശ്ചയിച്ചാണ് കരാറുണ്ടാക്കിയത്. വില നിശ്ചയിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരമില്ലെന്നിരിക്കെ അത് ലംഘിച്ചാണ് കരാർ. ഇപ്പോഴത്തെ ഭരണസമിതി ചുമതലയേറ്റശേഷം നൽകിയ കത്തി​െൻറ അടിസ്ഥാനത്തിൽ കലക്ടർ നിശ്ചയിച്ച് നൽകിയ ന്യായവില 8.5 ലക്ഷമാണ്. സ​െൻറിന് ഒമ്പത് ലക്ഷം രൂപയുടെ വെട്ടിപ്പിന് ശ്രമം നടന്നുവെന്നാണ് ആക്ഷേപം. കിഴക്കേകോട്ട ജങ്ഷൻ വികസനത്തിന് നാലു പേരില്‍നിന്നായി അഞ്ചു സ​െൻറ് ഭൂമിയാണ് ഏറ്റെടുത്തത്. രണ്ടായിരത്തിലെ കേരള മുനിസിപ്പാലിറ്റി (വസ്തു ആര്‍ജിക്കലും കൈയൊഴിപ്പിക്കലും) ചട്ടം നാല് പ്രകാരം പൊന്നുംവില നിശ്ചയിച്ച് ഏറ്റെടുക്കണം. ഉഭയ സമ്മതപ്രകാരം ഏറ്റെടുക്കുകയാണെങ്കില്‍ ആര്‍ജിക്കാന്‍ ഉദ്ദേശിക്കുന്ന ഭൂമിക്കുള്ള വില റവന്യൂ ഡിവിഷനല്‍ ഓഫിസര്‍ രേഖാമൂലം നിശ്ചയിക്കുന്ന വിലയില്‍ കവിയില്ലെന്ന് ഉറപ്പു വരുത്തണമെന്നും വ്യവസ്ഥയുണ്ട്. നേരിട്ട് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വില നിശ്ചയിക്കാന്‍ നിയമം അനുവദിക്കാതിരിക്കെ 2015 മേയ് 30ന് നെഗോഷ്യേഷന്‍ പര്‍ച്ചേസ് നിരക്കില്‍ സ​െൻറിന് 17.5 ലക്ഷം രൂപ സ്ഥലം ഉടമകള്‍ക്ക് നല്‍കാന്‍ കൗണ്‍സില്‍ അംഗീകാരത്തോടെ കരാറുണ്ടാക്കുകയായിരുന്നു. വില നിശ്ചയിച്ചതിന് സര്‍ക്കാര്‍ രേഖകളുമില്ലത്രെ. കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തി​െൻറ തീരുമാനപ്രകാരമാണ് നടപടിയെന്നാണ് രേഖയില്‍ പറയുന്നത്. എന്നാല്‍ ഇതി​െൻറ യഥാർഥ രേഖ കോര്‍പറേഷനില്ല. പകർപ്പിലാകട്ടെ ഫയല്‍ നമ്പറില്ലെന്ന് പറയുന്നു. ഈ ഭൂമിക്ക് വില നിശ്ചയിച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഈ വർഷം മാര്‍ച്ച് 29നാണ് കലക്ടര്‍ക്ക് കോർപറേഷൻ കത്ത് നല്‍കിയത്. ഇതി​െൻറ അടിസ്ഥാനത്തില്‍ ചെമ്പുക്കാവ് വില്ലേജ് സർവേ നമ്പര്‍ 739, 740ൽ ഉള്‍പ്പെട്ട ഈ സ്ഥലത്തിന് സ​െൻറിന് എട്ടര ലക്ഷം രൂപ നിശ്ചയിച്ചു. സര്‍ക്കാറില്‍നിന്ന് പണം ലഭിക്കുന്നതിന് മുമ്പ് കോര്‍പറേഷന്‍ പ്ലാൻ ഫണ്ടില്‍നിന്നും പണം അനുവദിക്കാനും നീക്കം നടന്നതായി പറയുന്നു. 17 ലക്ഷത്തിന് കരാറുണ്ടാക്കിയത് തെളിവാക്കിയാണ് ഭൂവുടമകൾ ഹൈകോടതിയെ സമീപിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story