Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഐ.വി. ശശിയുടെ...

ഐ.വി. ശശിയുടെ നിര്യാണത്തില്‍ അനുശോചിച്ചു

text_fields
bookmark_border
തിരുവില്വാമല: സംവിധായകന്‍ ഐ.വി. ശശിയുടെ നിര്യാണത്തില്‍ ജയറാം അക്കാദമി അനുശോചനം രേഖപ്പെടുത്തി. ദീര്‍ഘകാലം മലയാള സിനിമ സംവിധാന രംഗത്ത് നിറഞ്ഞുനിന്ന കലാകാരനായിരുന്നു അദ്ദേഹം. ജനകീയ വിഷയങ്ങളെ കഥാതന്തുവാക്കി അദ്ദേഹം സംവിധാനം ചെയ്ത സിനിമകള്‍ നിരവധിയായിരുന്നു. ഒട്ടേറെ ജനപ്രിയ സിനികളുടെ സംവിധായകന്‍ എന്ന നിലയില്‍ മലയാള സിനിമ പ്രേക്ഷകരുടെ മനസ്സില്‍ എക്കാലവും അദ്ദേഹത്തി​െൻറ സ്മരണ നിറഞ്ഞുനില്‍ക്കുമെന്നും ജയറാം അക്കാദമിയുമായി നിരവധി പ്രവർത്തനങ്ങളിൽ താൽപര്യമെടുത്ത വ്യക്തിയുമാണ് സംവിധായകന്‍ ഐ.വി. ശശി എന്ന് അക്കാദമി വൈസ് ചെയർമാൻ വിപിൻദാസ് നിലമ്പൂർ അനുസ്മരിച്ചു. ജപം അക്കാദമിയിൽ നടന്ന അനുശോചന യോഗത്തിൽ ജപം അക്കാദമി സെക്രട്ടറി ശിവപ്രസാദ് ഒറ്റപ്പാലം, ജിതിൻ തൃശൂർ. അനൂപ് അനുഗ്രഹം, രാജേഷ് തിമുത്തി, സനൂപ് പെരുമ്പാവൂർ, പ്രജീഷ് തിരുവില്വാമല തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story