Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightടി.ജെ. ജംഷീലക്ക്...

ടി.ജെ. ജംഷീലക്ക് ജന്മനാടിെൻറ ആദരം

text_fields
bookmark_border
എരുമപ്പെട്ടി: സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ സീനിയർ വിഭാഗം 400 മീറ്റർ ഓട്ടത്തിൽ സ്വർണം നേടിയ എരുമപ്പെട്ടി സ്കൂൾ വിദ്യാർഥിനി ടി.ജെ. ജംഷീലക്ക് ജന്മനാട് വരവേൽപ്പ് നൽകി. സ്കൂൾ അധികൃതരുടെയും പൂർവ വിദ്യാർഥി സംഘടനയുടെയും എരുമപ്പെട്ടിയിലെ മാധ്യമ പ്രവർത്തകരുടെയും നേതൃത്വത്തിലാണ് സ്വീകരണം ഒരുക്കിയത്. വാദ്യമേളങ്ങളുടെ അകമ്പടിയോടെ അലങ്കരിച്ച തുറന്ന ജീപ്പിൽ ജംഷീലയെ സ്കൂളിലേക്ക് ആനയിച്ചു. അനുമോദന സമ്മേളനം വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്. ബസന്ത് ലാൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് മീന ശലമോൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം കല്യാണി എസ്. നായർ ഉപഹാര സമർപ്പണം നടത്തി. എരുമപ്പെട്ടി എസ്.ഐ മനോജ് കെ. ഗോപി കാഷ് അവാർഡ് സമ്മാനിച്ചു. കായിക അധ്യാപകരായ മുഹമ്മദ് ഹനീഫ, മൃതുൽ സി. ഭാസ്കർ, ഷാര സി. സേനൻ എന്നിവരേയും ആദരിച്ചു. മാധ്യമ പ്രവർത്തകർക്കു വേണ്ടി കബീർ കടങ്ങോട്, കെ.സി. ഡേവിസ്, റഷീദ് എരുമപ്പെട്ടി, ബിജു ആൽഫ എന്നിവർ ഉപഹാരം സമർപ്പിച്ചു. ഒ.എസ്.എയ്ക്ക് വേണ്ടി ഭാരവാഹികളായ എം.ടി. വേലായുധൻ, കെ.എ. പരീത്, എം.എസ്. രാമകൃഷ്ണൻ, ഹേമ ശശികുമാർ എന്നിവർ ഉപഹാരം നൽകി. പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. ഗോവിന്ദൻകുട്ടി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ.കെ. കബീർ, പ്രിൻസിപ്പൽ സി.എം. പൊന്നമ്മ, പ്രധാനാധ്യാപിക എ.എസ്. പ്രേംസി എന്നിവർ സംസാരിച്ചു. പി.ടി.എ പ്രസിഡൻറ് എം.എ. ഉസ്മാൻ, എസ്.എം.സി ചെയർമാൻ കുഞ്ഞുമോൻ കരിയന്നൂർ, സ്റ്റാഫ് സെക്രട്ടറി പി. നന്ദകുമാർ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story