Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎം.ആര്‍ വാക്‌സിന്‍...

എം.ആര്‍ വാക്‌സിന്‍ വ്യാജപ്രചാരണം കുറ്റകരം കലക്ടര്‍

text_fields
bookmark_border
തൃശൂർ: മീസല്‍സ് റൂബെല്ല പ്രതിരോധ കുത്തിവെപ്പിനെതിരെ സാമൂഹികമാധ്യമങ്ങളില്‍ പ്രചാരണം നടക്കുന്നത് സംബന്ധിച്ച പൊലീസ് അന്വേഷണം തുടങ്ങി. പ്രതിരോധകുത്തിവെപ്പിനെതിരെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്ന് കാണിച്ച് ജില്ല കലക്ടര്‍ക്ക് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. ഇതുവരെ പത്ത് പരാതികളാണ് ലഭിച്ചത്. സമൂഹമാധ്യമങ്ങളിലൂടെ പ്രതിരോധ കുത്തിവെപ്പ് സംബന്ധിച്ച ദുഷ്പ്രചാരണം നടത്തുന്നതും, ഷെയര്‍ ചെയ്യുന്നതും, അയക്കുന്നതുമെല്ലാം കുറ്റകരമായി കണക്കാക്കി നടപടികളുണ്ടാവുമെന്നും കലക്ടര്‍ ഡോ. എ. കൗശിഗന്‍ അറിയിച്ചു. എം.ആര്‍ പ്രതിരോധ കുത്തിവെപ്പുമായി എല്ലാവരും സഹകരിക്കണമെന്നും കുട്ടികള്‍ക്ക് കുത്തിവെപ്പ് എടുക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. ഉപഭോക്തൃ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു തൃശൂർ: രാജീവ് ഗാന്ധി സംസ്ഥാന ഉപഭോക്തൃ അവാര്‍ഡിന് ഉപഭോക്തൃ സംഘടനകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മൂന്ന് വര്‍ഷമെങ്കിലും പ്രവര്‍ത്തനപരിചയവുമുള്ള സംഘടനകള്‍ക്ക് അവാര്‍ഡിന് അപേക്ഷിക്കാം. വിവരങ്ങള്‍ക്ക് കലക്ടറേറ്റുമായി ബന്ധപ്പെടുക. കരാര്‍ നിയമനം തൃശൂർ: ഗവ. ചില്‍ഡ്രന്‍സ് ഹോമിലേക്ക് മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍, സെക്യൂരിറ്റി, എജുക്കേറ്റര്‍ കം ഓഫിസ് സ്റ്റാഫ് എന്നീ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ക്ക് എട്ടാം ക്ലാസും സെക്യൂരിറ്റിക്ക് എസ്.എസ്.എല്‍.സി യും എജുക്കേറ്റര്‍ കം ഓഫിസ് സ്റ്റാഫിന് ഡിഗ്രി/ ടി.ടി.സി/ ഡിപ്ലോമയും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമാണ് യോഗ്യത. ഫോണ്‍: 0487-2337794, 8848518976.
Show Full Article
TAGS:LOCAL NEWS 
Next Story