Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമാലിന്യ സംസ്കരണ...

മാലിന്യ സംസ്കരണ പ്ലാൻറ് കടലാസിൽ

text_fields
bookmark_border
കയ്പമംഗലം: അത്യാധുനിക സംവിധാനമുള്ള ഖരമാലിന്യ സംസ്കരണ പ്ലാൻറ് നിര്‍മിക്കാനായി കയ്പമംഗലം പഞ്ചായത്ത് വാങ്ങിയ സ്ഥലംകൊണ്ട് ഗുണം കിട്ടിയത് ലഹരിവിൽപന മാഫിയക്ക്. പള്ളിനട ആര്‍.സി യു.പി സ്കൂളിന് കിഴക്കുഭാഗത്തുള്ള അരയേക്കർ സ്ഥലമാണ് കഞ്ചാവ്, മയക്കുമരുന്ന് മാഫിയ കേന്ദ്രമാക്കിയിരിക്കുന്നത്. ഒമ്പത് വര്‍ഷം മുമ്പാണ് പഞ്ചായത്ത് മാലിന്യസംസ്കരണ പ്ലാൻറിനായി സ്ഥലം ഏറ്റെടുത്തത്. തുടര്‍ന്ന് ഇവിേടക്ക് റോഡും നിര്‍മിച്ചു. എന്നാല്‍, ചുറ്റുമതില്‍ കെട്ടുകയല്ലാതെ പ്ലാൻറ് നിര്‍മാണം മുന്നോട്ടുപോയില്ല. വർഷാവർഷം ബജറ്റിൽ പ്ലാൻറിനായി അരക്കോടിയും അതിന് മുകളിലും വകയിരുത്താറുണ്ട്. ഇതുവരെ ഒന്നും നടന്നില്ല. സമീപ പഞ്ചായത്തുകളെ അപേക്ഷിച്ച് കശാപ്പുശാലകളും കാറ്ററിങ് സ്ഥാപനങ്ങളും അധികമുള്ള പഞ്ചായത്താണ് കയ്പമംഗലം. ഗുരുതര മാലിന്യ പ്രശ്നമാണ് ഇവിടെയുള്ളത്. ഇതിന് ഒരു പരിധിവരെ ആശ്വാസമാകുമെന്ന് കരുതിയിരുന്ന മാലിന്യ സംസ്കരണ പ്ലാൻറ് ക്രമേണ വിസ്മൃതിയിലേക്ക് നീങ്ങുകയാണ്. ചുറ്റും കാടുപിടിച്ച ഈ ഭാഗത്തേക്ക് നാട്ടുകാര്‍ അടുക്കാത്തതും അധികൃതര്‍ തിരിഞ്ഞുനോക്കാത്തതും സാമൂഹിക വിരുദ്ധര്‍ക്ക് തരമായിരിക്കുകയാണ്. രണ്ടുഭാഗം മതില്‍ കെട്ടി ഗേറ്റ് വെച്ചിട്ടുണ്ടെങ്കിലും കാടുപിടിച്ച് ഗേറ്റ്പോലും കാണാത്ത അവസ്ഥയാണ്. ഗേറ്റ് വെച്ച ഭാഗത്ത് ഭക്ഷണാവശിഷ്്ടങ്ങൾ തള്ളി അകത്തേക്ക് കടക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story