Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആന തൊഴിലാളികളുടെ...

ആന തൊഴിലാളികളുടെ വേതനം വർധിപ്പിക്കാൻ തീരുമാനം

text_fields
bookmark_border
തൃശൂർ: ആന തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകൾ മൂന്ന് മേഖലകളായി തിരിച്ച് ചർച്ച ചെയ്യാൻ ആന ഉടമസ്ഥ ഫെഡറേഷനും വിവിധ ആന തൊഴിലാളി സംഘടനകളും തീരുമാനിച്ചു. തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളുൾപ്പെടുന്ന തൃശൂർ മേഖലയിലെ ആന തൊഴിലാളികളുടെ ശമ്പളവും ദിവസ ബത്തയും മറ്റ് ആനുകൂല്യങ്ങളും പുതുക്കി നിശ്ചയിച്ചു. പുതുക്കിയ വേതന നിരക്ക് അനുസരിച്ച് ഒരു ആന തൊഴിലാളിക്ക് ഉടമ 300 രൂപ വീതം ദിവസബത്തയും, എഴുന്നള്ളിപ്പ് ദിവസങ്ങളിൽ എഴുന്നള്ളിപ്പ് പണമായി 400 രൂപയും നൽകും. ഉത്സവ ബത്തയായി ഉത്സവ കമ്മിറ്റികൾ 3250 രൂപയും നൽകും. നിലവിൽ ലഭിക്കുന്ന ശമ്പളത്തിൽ 1500 രൂപ വീതം വർധിപ്പിച്ച് നൽകാനും വർഷത്തിൽ ഒരു മാസത്തെ ശമ്പളം ബോണസായി നൽകാനും തീരുമാനിച്ചു. നവംബർ ഒന്നു മുതലാണ് പുതുക്കിയ സേവന വേതന വ്യവസ്ഥകൾ പ്രാബല്യത്തിൽ വരിക. രണ്ട് വർഷമാണ് കാലാവധി. ചർച്ചയിൽ ആന ഉടമസ്ഥ ഫെഡറേഷനെ പ്രതിനീധികരിച്ച് സംസ്ഥാന ജനറൽ സെക്രട്ടറി പി. ശശികുമാർ, സംസ്ഥാന ഭാരവാഹികളായ പി.എസ്. ജയഗോപാൽ, കെ. മഹേഷ്, പി. മധു, ഊട്ടോളി കൃഷ്ണൻകുട്ടി, സംസ്ഥാന ആന െതാഴിലാളി യൂനിയൻ (സി.ഐ.ടി.യു) പ്രതിനിധീകരിച്ച് സംസ്ഥാന പ്രസിഡൻറ് ബാബു എം. പാലിശ്ശേരി, സെക്രട്ടറി പി.എം. സുരേഷ്, ശിവൻ കിഴൂർ എന്നിവരും അഖിലകേരള ആന തൊഴിലാളി യൂനിയൻ (എ.ഐ.ടി.യു.സി) പ്രതിനിധീകരിച്ച് സംസ്ഥാന പ്രസിഡൻറ് ബാബു പോൾ, അഡ്വ. ജോർജ്, വിനോദ്, രാഹുൽ എന്നിവരും പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story