Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദേശീയ ജൂനിയർ സ്കൂൾ...

ദേശീയ ജൂനിയർ സ്കൂൾ വോളി: വനിത ടീമിന് യാത്രയയപ്പ്

text_fields
bookmark_border
ചെന്ത്രാപ്പിന്നി: ആന്ധ്രപ്രദേശിൽ 27 മുതൽ 31 വരെ നടക്കുന്ന ദേശീയ ജൂനിയർ സ്കൂൾ വോളിബാൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന സംസ്ഥാന വനിത ടീമംഗങ്ങൾക്ക് യാത്രയയപ്പ് നൽകി. ചെന്ത്രാപ്പിന്നി ഹയർ സെക്കൻഡറി സ്കൂളിലെ വോളിബാൾ അക്കാദമിയുടെ നേതൃത്വത്തിലാണ് ടീമിന് പരിശീലനം നൽകിയത്‌. സംസ്ഥാനത്തെ വിവിധ സ്കൂളിൽ നിന്നുള്ള 12 കുട്ടികളാണ് വനിത ടീമിലുള്ളത്. കായികാധ്യാപകൻ ടി.എൻ. സിജിൽ, മുൻ കാലിക്കറ്റ് യൂനിവേഴ്സിറ്റി താരം നിഷ സിജിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശീലനം. കെ.യു. അരുണൻ എം.എൽ.എ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് വി.കെ. ജ്യോതി പ്രകാശ് അധ്യക്ഷത വഹിച്ചു. പ്രധാനധ്യാപകൻ പി.ബി. കൃഷ്ണകുമാർ, സ്കൂൾ മാനേജർ ഡോ. കെ.സി. പ്രകാശൻ, പി.എസ്. പ്രചോദ്, സാംബശിവൻ, ടി.എൻ. സിജിൽ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story