Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രതിഷേധ പ്രകടനവും ...

പ്രതിഷേധ പ്രകടനവും ധർണയും

text_fields
bookmark_border
വടക്കേക്കാട്: കോൺഗ്രസ് നേതൃത്വം നൽകുന്ന വടക്കേക്കാട് പഞ്ചായത്ത് ഭരണസമിതി നവകേരള മിഷൻ പദ്ധതി അട്ടിമറിച്ചെന്നും ആസൂത്രണത്തിൽ ജനപങ്കാളിത്തം അവഗണിച്ചെന്നും ആരോപിച്ച് സി.പി.ഐ ലോക്കൽ കമ്മിറ്റി പ്രതിഷേധ പ്രകടനവും പഞ്ചായത്ത് കാര്യാലയ ധർണയും നടത്തി. നിയോജക മണ്ഡലം സെക്രട്ടറി പി. മുഹമ്മദ് ബശീർ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി വി.എം. മനോജ് അധ്യക്ഷത വഹിച്ചു. കഥാകൃത്ത് ഹനീഫ് കൊച്ചന്നൂർ, വാർഡ് അംഗം സിന്ധു മനോജ്, പി.കെ. സത്യൻ, ജിതേഷ്, എം.കെ. മണി എന്നിവർ സംസാരിച്ചു. റഹീം പൂളന്തറക്കൽ, മമ്മൂട്ടി, ഭാസ്കരൻ കൊച്ചന്നൂർ, റഷീദ് ചക്കിത്തറ, ആർ.വി. ഉമർ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story