Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപത്താംതരം തുല്യത...

പത്താംതരം തുല്യത പരീക്ഷമൂലം സ്കൂളിലെ പഠനം തടസ്സപ്പെടുന്നെന്ന്

text_fields
bookmark_border
കൊടുങ്ങല്ലൂർ: ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ പത്താം തരം തല്യത പരീക്ഷമൂലം റഗുലർ വിദ്യാർഥികളുടെ പഠനം തടസ്സപ്പെടുന്നതായി പി.ടി.എ. പരാതിയായി മനുഷ്യാവകാശ കമീഷന് സമർപ്പിക്കാനുളള നീക്കത്തിലാണ് പി.ടി.എ. സ്കൂളിലെ നാല് ക്ലാസുകൾക്ക് അവധി നൽകിയാണ് തുല്യത പരീക്ഷ നടത്തുന്നത്. ഇൗ വിദ്യാലയത്തിൽ കുട്ടികൾക്കിരിക്കാൻ ആവശ്യത്തിന് ക്ലാസ് മുറികൾ ഇല്ലാത്ത അവസ്ഥയാണ്. ഇതിനിടെയാണ് കുട്ടികളുടെ പഠനം തടസ്സപ്പെടുത്തി പുറമെയുളളവർക്കായി തുല്യത പരീക്ഷ നടത്താൻ സ​െൻറർ അനുവദിച്ചത്. ക്ലാസ് മുറികൾ ഒഴിവുള്ള വിദ്യാലയങ്ങൾ സമീപപ്രദേശത്ത് ഉണ്ടായിട്ടും കൊടുങ്ങല്ലൂർ ഗേൾസ് ഹയർസെക്കൻഡറി സ്കൂളാണ് വർഷങ്ങളായി തുല്യത പരിക്ഷ കേന്ദ്രങ്ങളായി അനുവദിക്കുന്നത്. പത്താം തരം തുല്ല്യത ക്ലാസുകളും, പരീക്ഷയും മറ്റേതെങ്കിലും സ​െൻററിലേക്ക് മാറ്റാൻ അടിയന്തര നടപടിയെടുക്കണമെന്ന് പി.ടി.എ ആവശ്യപ്പെട്ടു. മനുഷ്യാവകാശ കമീഷന് പരാതി നൽകുമെന്ന് പി.ടി.എ പ്രസിഡൻറ് പി.എച്ച്. അബ്ദുൽ റഷീദ് പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story