Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഇറ്റ്​ഫോക്ക്​: മലയാള...

ഇറ്റ്​ഫോക്ക്​: മലയാള നാടകങ്ങൾക്ക്​ നിലവാരം പോരെന്ന്​ ഫെസ്​റ്റിവൽ ഡയറക്​ടറേറ്റ്​

text_fields
bookmark_border
തൃശൂർ: 'ഇറ്റ്ഫോക്ക്' സംഘാടകരുടെ പരിഗണനക്ക് എത്തിയ മലയാളം നാടകങ്ങൾ 20ൽ പരം. അവതരണാനുമതി ലഭിച്ചത് അഞ്ചെണ്ണത്തിന്. ഇതിൽ മൂന്നെണ്ണത്തിന് മാത്രമേ രാജ്യാന്തര നിലവാരമുള്ളൂവെന്നും മറ്റുള്ളവക്ക് നിലവാരം ഇല്ലെന്നും ഫെസ്റ്റിവൽ ഡയറക്ടറേറ്റ് വിലയിരുത്തൽ. തങ്ങൾ ഇടപ്പെട്ടതിനാലാണ് അഞ്ച് മലയാള നാടകങ്ങൾ മേളയിൽ പ്രദർശിപ്പിക്കുന്ന നാടകങ്ങളുടെ പട്ടികയിൽ വന്നതെന്നും അക്കാദമി അധികൃതർ. മഹാരാഷ്ട്ര തുടങ്ങി മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള നാടകങ്ങളെ അപേക്ഷിച്ച് പരിഗണനക്ക് എത്തിയ മലയാള നാടകങ്ങൾക്ക് നിലവാരമില്ലെന്ന അഭിപ്രായമാണത്രെ ഫെസ്റ്റിവൽ ഡയറക്ടറേറ്റ് പ്രകടിപ്പിച്ചത്. കെ.ആർ. രമേഷി​െൻറ 'രണ്ടു മുറി, അടുക്കള, തിണ്ണ', ശരത്ത് വി. നാരായണ​െൻറ 'മരണമാച്ച്', മനോജ് കാനയുടെ 'ഉറാട്ടി' എന്നിവയാണ് ഫെസ്റ്റിവൽ ഡയറക്ടറേറ്റ് തിരഞ്ഞെടുത്തത്. വിനോദ് വി. നാരായണ​െൻറ 'ട്രാൻസ്ഫോർമേഷൻ', ശ്രീജിത്ത് രമണ​െൻറ 'ഏകാന്തം' എന്നിവയാണ് അന്തിമ പട്ടികയിലുള്ള മറ്റു നാടകങ്ങൾ. കഴിഞ്ഞ കുറച്ച് കൊല്ലങ്ങളായി മലയാള നാടകങ്ങൾക്ക് 'ഇറ്റ്േഫാക്കി'ൽ അവഗണനയാണെന്ന പരാതി ഉയരാറുണ്ട്. ആ പരാതി ഇത്തവണയും ഉയരുമെന്ന് ഉറപ്പായി. മലയാള നാടകങ്ങളുടെ ഉന്നമനവും നാടക പ്രവർത്തകർക്ക് ലോക നാടക ചലനങ്ങൾ അടുത്തറിയാനും ലക്ഷ്യം വെച്ചാണ് 'ഇറ്റ്ഫോക്കി'ന് തുടക്കം കുറിച്ചത്. മലയാള നാടകങ്ങളെ അവഗണിക്കുന്നതോടെ ഇൗ ലക്ഷ്യമാണ് വഴിതെറ്റുന്നതെന്ന ആരോപണമാണ് ഉയരുന്നത്. അതേസമയം, നിലവാരമില്ലാത്ത മലയാള നാടകങ്ങളാണ് തിരഞ്ഞെടുത്തതെന്ന് പരാതി ഇത്തവണ ഉയരാൻ സാധ്യതയില്ല. തിരഞ്ഞെടുക്കപ്പെട്ടവയിൽ 'ഉറാട്ടി'യിൽ അഭിേനതാക്കളായി എത്തുന്നത് ആദിവാസികളാണ്. ഹിറ്റ്്ലർ ഫുട്ബാൾ ടീമിനെ കൊന്ന സംഭവത്തെ അനുസ്മരിപ്പിക്കുന്ന രാഷ്ട്രീയ നാടകമാണ് 'മരണമാച്ച്'. കാലിക്കറ്റ് യൂനിവേഴ്സിറ്റി ലിറ്റിൽ തിയറ്റർ (കൾട്ട്) ആണ് 'മരണമാച്ച്' അരങ്ങിലെത്തിക്കുന്നത്. കഴിഞ്ഞ തവണ ഒഴിവാക്കപ്പെട്ട നാടകമാണ് സ്കൂൾ ഒാഫ് ഡ്രാമയുടെ 'ട്രാൻസ്ഫോർമേഷൻ'. തെലുങ്ക് ഗദ്ദർ സംഗീതത്തി​െൻറ അകമ്പടിയോടെ രോഹിത് വെമൂല സംഭവത്തി​െൻറ പശ്ചാത്തലത്തിൽ തെരുവു നാടക ശൈലിയിൽ അവതരിപ്പിക്കപ്പെടുന്ന നാടകമാണിത്. തെരുവുനാടകങ്ങൾക്ക് ഉൗന്നൽ കൊടുത്ത കഴിഞ്ഞ മേളയിൽ അവതരിപ്പിക്കപ്പെടേണ്ടതായിരുന്നു ഇത് എന്ന് നാടക പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story