Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപീച്ചി ഹൗസിൽ നിന്നും...

പീച്ചി ഹൗസിൽ നിന്നും കോടികൾ വിലമതിക്കുന്ന ആനക്കൊമ്പ് ശിൽപങ്ങൾ പിടിച്ചെടുത്തു

text_fields
bookmark_border
തൃശൂർ: പീച്ചിയിലെ ഇറിഗേഷൻ വകുപ്പി​െൻറ കീഴിലുള്ള പീച്ചി ഹൗസിൽ സൂക്ഷിച്ച ആനക്കൊമ്പു കൊണ്ടുണ്ടാക്കിയ ശിൽപങ്ങൾ വനംവകുപ്പ് ഫ്ലയിങ് സ്ക്വാഡ് പിടിച്ചെടുത്തു. പീച്ചി ഹൗസ് അസി. എൻജിനീയർ ജയരാജ്, എൻജിനീയർ ഷിബു എന്നിവർക്കെതിരെ വനംവകുപ്പ് കേസെടുത്തു. ആനക്കൊമ്പു കൊണ്ടുണ്ടാക്കിയ ഇരുപത്തഞ്ചോളം ശിൽപ്പങ്ങളാണ് ഫ്ലയിങ് സ്ക്വാഡ് പിടിച്ചെടുത്തത്. എറണാകുളം ഡി.എഫ്.ഒ ജി. പ്രസാദിന് ലഭിച്ച രഹസ്യ വിവരം തൃശൂർ വനംവകുപ്പ് ഫ്ലയിങ് സ്ക്വാഡിന് കൈമാറുകയായിരുന്നു. ഉച്ചകഴിഞ്ഞ് പീച്ചി ഹൗസിലെത്തിയ സംഘത്തെ കണ്ട് ഉദ്യോഗസ്ഥർ ഓഫിസിൽ നിന്നും കടന്നു കളഞ്ഞു. പിന്നീട് പരിശോധനയിലാണ് ഇത് കണ്ടെടുത്തത്. വില കണക്കാക്കുക പ്രയാസകരമാണെന്നും, എങ്കിലും കോടികളുടെ മതിപ്പ് വിലയാണ് രേഖപ്പെടുത്തുകയെന്നും വനംവകുപ്പ് അധികൃതർ പറഞ്ഞു. ഉച്ചകഴിഞ്ഞ് തുടങ്ങിയ പരിശോധന രാത്രി ഒമ്പതരയോടെയാണ് പൂർത്തിയാക്കി മടങ്ങിയത്. മറ്റ് വിവിധ പുരാവസ്തുക്കളും ഹൗസിനകത്ത് കണ്ടെത്തിയിട്ടുണ്ടെങ്കിലും വനംവകുപ്പ് പരിധിയിൽ വരാത്തതിനാൽ കസ്റ്റഡിയിലെടുത്തിട്ടില്ല. പിടിച്ചെടുത്ത ശിൽപ്പങ്ങൾ കോടതിയിൽ ഹാജരാക്കും. ഇവയുെട കസ്റ്റഡിയവകാശം കോടതിയാണ് തീരുമാനിക്കേണ്ടത്. പരിശോധക സംഘത്തിൽ ഫ്ലയിങ് സ്ക്വാഡ് ഡി.എഫ്.ഒ എം.കെ. സുർജിത്ത്, എഫ്.എസ്.ഒ പി.ജി. രതീഷ്, ഓഫിസർമാരായ രാജ്കുമാർ, ഇ.ടി. പ്രതീഷ്, വി.പി. പ്രജീഷ് എന്നിവരുണ്ടായി.
Show Full Article
TAGS:LOCAL NEWS 
Next Story