Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right​െഎ.വി. ശശിയുടെ മരണം:...

​െഎ.വി. ശശിയുടെ മരണം: ലളിതയുടെ പ്രതികരണം

text_fields
bookmark_border
തൃശൂർ: ഭരതൻ സംവിധാനം ചെയ്ത 'ലോറി' െഎ.വി. ശശി സംവിധാനം ചെയ്യാൻ ഉദ്ദേശിച്ചതായിരുന്നെന്നും അദ്ദേഹം പറഞ്ഞിട്ടാണ് ഭരതൻ ആ സിനിമ സംവിധാനം ചെയ്തതെന്നും സംഗീത നാടക അക്കാദമി ചെയർേപഴ്സൻ കെ.പി.എ.സി. ലളിത. അന്ന് ഇത്തരം കൂട്ടായ്മയുണ്ടായിരുന്നു. അതിലെ ഏറ്റവും ഒടുവിലത്തെ കണ്ണിയാണ് ശശിയെന്നും ലളിത പറഞ്ഞു. െഎ.വി. ശശിയുടെ നിര്യാണത്തിൽ മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അവർ. വളരെ േവദനയോടെയും ഞെട്ടലോടെയുമാണ് ശശിയുടെ മരണ വിവരം കേട്ടത്. അദ്ദേഹത്തെ കുറിച്ച് ആലോചിക്കുേമ്പാൾ മനസ്സിൽ വല്ലാത്ത നീറ്റൽ അനുഭവപ്പെടുന്നു. തനിക്ക് അദ്ദേഹത്തെ കുറിച്ച് ഒത്തിരി കാര്യങ്ങൾ പറയാനുണ്ട്. ഒരു മാസം മുമ്പു വരെ അദ്ദേഹവുമായി കുറേ കാര്യങ്ങൾ സംസാരിച്ചു. കൂടുതലും പഴയ കൂട്ടായ്മയെ കുറിച്ചും സഹപ്രവർത്തകരുടെ പെരുമാറ്റങ്ങളെ കുറിച്ചുമായിരുന്നു. എല്ലാം അേങ്ങാട്ടുമിങ്ങോട്ടും പങ്കുവെച്ചവരാണ് അന്നത്തെ സിനിമ പ്രവർത്തകർ. 'േലാറി' ചെയ്യാനുള്ള ശ്രമങ്ങൾക്ക് തടസ്സം വന്നപ്പോഴാണ് അേദ്ദഹം അത് ചെയ്യാൻ ഭരതനെ നിർബന്ധിച്ചത്. അങ്ങനെയാണ് ഭരതൻ 'േലാറി'യുടെ സംവിധായകനാവുന്നത്. ശശിയുടെ കുറച്ച് പടങ്ങളിലേ താൻ അഭിനയിച്ചിട്ടുള്ളൂ. എന്നാൽ 'ഉൗഞ്ഞാലി'ന് മുേമ്പ അദ്ദേഹത്തെ തനിക്കറിയാം -ലളിത പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story