Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവൈദ്യുതി തൂണിൽ...

വൈദ്യുതി തൂണിൽ മലമ്പാമ്പ്​; കാണാൻ നാട്ടുകാരുടെ തിരക്ക്​

text_fields
bookmark_border
ചാവക്കാട്: നഗരം കാണാനെത്തിയ മലമ്പാമ്പിനു വഴി തെറ്റിയപ്പോൾ വൈദ്യുതി തൂണിൽ കയറിപ്പറ്റി. കാണാൻ ആളുകൾ തടിച്ചുകൂടിയതോടെ മണിക്കൂറിലേറെ ഗതാഗതം തടസ്സപ്പെട്ടു. ചാവക്കാട് ആശുപത്രി റോഡിലെ 11 കെ.വി വൈദ്യുതി തൂണിലേക്കാണ് മലമ്പാമ്പ് കയറിയത്. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചോടെയാണ് സംഭവം. ആറടിയിലേറെ നീളമുള്ള മലമ്പാമ്പ് വൈദ്യുതി തൂണി​െൻറ പകുതിയോളം കയറി സ്വകാര്യ ടി.വി ചാനലുകാരുടെ കേബിളിൽ ചുറ്റിപ്പിണഞ്ഞു കിടന്നു. വഴിയാത്രക്കാരനാണ് ആദ്യം കണ്ടത്. അവർ വിളിച്ചു പറഞ്ഞതോടെ മറ്റ് യാത്രക്കാരും പരിസരവാസികളും കച്ചവടക്കാരും പാമ്പിനെ കാണാനായി റോഡിൽ കൂടിനിന്നു. ചിലർ മൊബൈല്‍ ഫോണില്‍ ദൃശ്യം പകര്‍ത്താൻ തുടങ്ങിയതോടെ മറ്റുള്ളവർക്കും ആവേശമായി. നാട്ടുകാരുടെ തിരക്ക് വർധിച്ചതോടെ കുന്നംകുളം-ചാവക്കാട് സംസ്ഥാന പാതയിൽ വാഹന ഗതാഗതം മുടങ്ങി. സംഭവമറിഞ്ഞ് വൈദ്യുതി ജീവനക്കാര്‍ എത്തി വൈദ്യുതി വിതരണം നിർത്തിവെച്ചു. ഒടുവിൽ ആശുപത്രി റോഡിലെ രതീഷ് എന്ന യുവാവ് വൈദ്യുതി തൂണിൽ കയറി പാമ്പിനെ കൈകൊണ്ട് പിടിച്ച് താഴെ നിന്നവര്‍ക്ക് കൈമാറി. മണിക്കൂര്‍ നേരത്തെ ശ്രമഫലമായാണ് പാമ്പിനെ ചാക്കിലാക്കാന്‍ കഴിഞ്ഞത്.
Show Full Article
TAGS:LOCAL NEWS 
Next Story