Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഭിക്ഷാടകരെ ഒഴിവാക്കാൻ...

ഭിക്ഷാടകരെ ഒഴിവാക്കാൻ തൈക്കാട് 'ഹോപ് ഫൗണ്ടേഷൻ' പദ്ധതി

text_fields
bookmark_border
ഗുരുവായൂർ: തൈക്കാട് പ്രദേശത്ത് ഭിക്ഷാടകരെ ഒഴിവാക്കാനും അർഹരായവർക്ക് സഹായം എത്തിക്കാനും ലക്ഷ്യമിട്ട് 'ഹോപ് ഫൗണ്ടേഷൻ'. ജനമൈത്രി പൊലീസി​െൻറ സഹായത്തോടെയാണ് ഫൗണ്ടേഷ​െൻറ പ്രവർത്തനം. ഭിക്ഷാടകരെന്ന വ്യാജേന ക്രിമിനലുകൾ വീട്ടിലെത്തുന്നത് തടയുകയാണ് ഒരു ലക്ഷ്യം. ഇതിനായി തൈക്കാട് മേഖലയിൽ ഭിക്ഷാടന നിരോധിത മേഖലയെന്ന ബോർഡ് വിവിധ ഭാഷകളിൽ സ്ഥാപിച്ചു. വീടുകളിൽ ലഘുലേഖ നൽകി ബോധവത്കരണം നടത്തി. ഭിക്ഷാടനം ഒഴിവാക്കുന്നുണ്ടെങ്കിലും അർഹരായവർക്ക് ആവശ്യമായ സഹായം നൽകാനും ഹോപ് ഫൗണ്ടേഷന് പദ്ധതിയുണ്ട്. ഭിക്ഷാടനത്തി​െൻറ മറവിൽ ക്രിമിനൽ പ്രവർത്തനങ്ങളെ തടയുകയും അതോടൊപ്പം അർഹരായവർക്ക് സഹായം നൽകാനുള്ള മനസ്സ് വളർത്തിയെടുക്കുകയുമാണ് ലക്ഷ്യം. ഗുരുവായൂർ സി.ഐ ഇ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർമാരായ റഷീദ് കുന്നിക്കൽ, ജലീൽ പണിക്കവീട്ടിൽ, ഫൗണ്ടേഷൻ പ്രസിഡൻറ് ജിനി എം. ഇല്ലത്ത്, സെക്രട്ടറി കെ.എം. ഷനാദ്, ട്രഷറർ പി.എ. ഷെജീർ, എം.കെ. ജമാലുദ്ദീൻ, സത്യൻ കണ്ടേരി, ജോസ് അപ്സര എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story