Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനിയന്ത്രണംവിട്ട ബസ്​...

നിയന്ത്രണംവിട്ട ബസ്​ ഇടിച്ച് മെഡിക്കൽ വിദ്യാർഥി മരിച്ചു

text_fields
bookmark_border
തൃശൂർ: ശക്തൻ ബസ്സ്റ്റാൻഡ് കവാടത്തിന് സമീപം നിയന്ത്രണംവിട്ട ബസ് പാഞ്ഞുകയറി കാൽനടക്കാരനായ മെഡിക്കൽ വിദ്യാർഥി മരിച്ചു. അരിമ്പൂർ എറവ് കപ്പൽ പള്ളിക്ക് സമീപം കുന്നുമ്പുറത്ത് വീട്ടിൽ ജോസ് ബിനോയാണ് (20) മരിച്ചത്. അപകടം നടന്നയുടൻ ജോസിനെ ജൂബിലി മിഷൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ചൊവ്വാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. ചാവക്കാടുനിന്ന് തൃശൂരിലേക്ക് വന്ന 'ശ്രീകൃഷ്ണ' ബസാണ് അപകടമുണ്ടാക്കിയത്. സ്വരാജ് റൗണ്ടിൽനിന്ന് സ്റ്റാൻഡിലേക്കുള്ള റോഡിൽ വന്ന ബസ്, സ്റ്റാൻഡി​െൻറ പ്രവേശന കവാടത്തിന് സമീപം നിയന്ത്രണംവിട്ടു. മുന്നിൽ പോയ ബൈക്കിനെ ഇടിച്ചശേഷം റോഡ് മുറിച്ചുകടക്കുകയായിരുന്ന ജോസിനെ ഇടിച്ചുവീഴ്ത്തി. മൂന്നോട്ട് പാഞ്ഞ ബസിനടിയിൽപ്പെട്ട് ജോസ് ബിനോയുടെ തലക്ക് ഗുരുതര പരിക്കേറ്റു. ബൈക്ക് യാത്രക്കാരനായ ഉൗരകം കിഴക്കേപ്പുരക്കൽ രാധാകൃഷ്ണന് (51) നിസ്സാര പരിക്കേറ്റു. ബസി​െൻറ ബ്രേക്ക് നഷ്ടെപ്പട്ടതാണ് അപകടത്തിന് കാരണമെന്നാണ് പറയുന്നത്. ഇതുസംബന്ധിച്ച് അന്വേഷണം നടത്തിവരുകയാണ്. അപകടത്തിൽെപട്ട ബസ് ട്രാഫിക് പൊലീസ് പിടിച്ചെടുത്തു. മനഃപൂർവമല്ലാത്ത നരഹത്യക്ക് ബസ് ഡ്രൈവർെക്കതിരെ കേസ് എടുത്തിട്ടുണ്ട്. മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളജിൽ മൂന്നാംവർഷ എം.ബി.ബി.എസ് വിദ്യാർഥിയായ ജോസ് ബിനോയെ ബസിനടിയിൽനിന്ന് ഓട്ടോ ഡ്രൈവർമാരും നാട്ടുകാരും ചേർന്നാണ് പുറത്തെടുത്തത്. അവിടെയെത്തിയ മെഡിക്കൽ വിദ്യാർഥിയാണ് പരിക്കേറ്റ യുവാവിനെ സ്വകാര്യ മെഡിക്കൽ കോളജിലെത്തിച്ചത്. പരിക്കേറ്റ ബൈക്ക് യാത്രികനെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടമുണ്ടായ സ്ഥലത്ത് പൊലീസും അഗ്നിശമന സേനയും എത്തി. അപകടമുണ്ടായ സ്ഥലം അഗ്നിശമന സേന വൃത്തിയാക്കി. വാടാനപ്പള്ളി സബ് രജിസ്ട്രാറാണ് ജോസി​െൻറ പിതാവ് ബിനോയ്. മാതാവ്: ഡെയ്സി ( തെക്കുംകര ഗ്രാമപഞ്ചായത്ത് സൂപ്രണ്ട്). സഹോദരി: അനൂഷ. മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബുധനാഴ്ച മെഡിക്കൽ കോളജ് കാമ്പസ് അങ്കണത്തിൽ പൊതുദർശനത്തിന് വെക്കും.
Show Full Article
TAGS:LOCAL NEWS 
Next Story