Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightരാത്രി ഒരുമണിക്ക്​...

രാത്രി ഒരുമണിക്ക്​ സ്​ത്രീകളെ ഫോണിൽ വിളിച്ച്​ സംസാരിച്ചത്​ കോൺഗ്രസ്​ ഭരണഘടന പഠിപ്പിക്കാനാണോ ^ ഡോ. കെ.എസ്. രാധാകൃഷ്ണൻ

text_fields
bookmark_border
രാത്രി ഒരുമണിക്ക് സ്ത്രീകളെ ഫോണിൽ വിളിച്ച് സംസാരിച്ചത് കോൺഗ്രസ് ഭരണഘടന പഠിപ്പിക്കാനാണോ - ഡോ. കെ.എസ്. രാധാകൃഷ്ണൻ തൃശൂര്‍: രാത്രി ഒരുമണിക്ക് സ്ത്രീകളെ ഫോണിൽ വിളിച്ച് സംസാരിച്ചത് കോൺഗ്രസ് ഭരണഘടന പഠിപ്പിക്കാനാണോയെന്ന് മുന്‍ കാലടി സർവകലാശാല വൈസ് ചാന്‍സലർ ഡോ. കെ.എസ്. രാധാകൃഷ്ണൻ. ഇന്ദിരാഗാന്ധി ജന്മശതാബ്ദി ആഘോഷത്തി​െൻറ ഭാഗമായി കെ.പി.സി.സി വിചാര്‍ വിഭാഗും സംസ്കാര സാഹിതിയും സംഘടിപ്പിച്ച ദേശീയ സെമിനാറിൽ 'ഇന്ദിരാഗാന്ധിയും ഇന്ത്യയും' വിഷയം അവതരിപ്പിക്കവേയാണ് കോൺഗ്രസ് നേതാക്കളെ സാക്ഷികളാക്കി കെ.എസ്. രാധാകൃഷ്ണൻ 'സ്ത്രീവിഷയം' പരാമർശിച്ചത്. നമ്മളാരെങ്കിലും വിളിച്ചാൽ തിരിച്ചുവിളിക്കാത്തവരാണ് ഇവരിൽ പലരുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ഭരിക്കാനുള്ള കരുത്തും മഹത്തായ പാരമ്പര്യവുമുള്ള ഏക പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് സംസ്കാരമുള്ളവര്‍ എന്നും യോജിച്ച് നില്‍ക്കണമെന്ന നിര്‍ബന്ധബുദ്ധി എല്ലാക്കാലത്തും ഇന്ദിരാഗാന്ധി പ്രകടിപ്പിച്ചിരുന്നു. കാര്‍ഷികരംഗത്തെ ജനകീയമാക്കുന്നതിലും ജനകീയ ബാങ്കിങ് സമ്പ്രദായം പരിചയപ്പെടുത്തുന്നതിലും ഇന്ദിരാഗാന്ധി വഹിച്ച പങ്ക് നിസ്തുലമാണെന്ന് രാധാകൃഷ്ണന്‍ ഓർമിപ്പിച്ചു. മുന്‍ എം.എല്‍.എ ടി.വി. ചന്ദ്രമോഹന്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് ടി.എന്‍. പ്രതാപന്‍, ഡോ. പി.വി. കൃഷ്ണന്‍ നായര്‍, ജെയിംസ് ചിറ്റിലപ്പിള്ളി, ഡോ. അജിതന്‍ മേനോത്ത്, അഡ്വ. എല്‍ദോ പൂക്കുന്നില്‍ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story