Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമുല്ലക്കര അടിപ്പാത:...

മുല്ലക്കര അടിപ്പാത: സംയുക്ത സമരസമിതി രൂപവത്​കരിച്ചു

text_fields
bookmark_border
മണ്ണുത്തി: ദേശീയപാത മുല്ലക്കര മുളയം റോഡിൽ അടിപ്പാത വേണമെന്ന ആവശ്യം ശക്തമാകുന്നു. സർവകക്ഷി സംയുക്ത സമര സമിതി രൂപവത്കരിച്ചു. കൗൺസിലർ എ.ആർ. രാമദാസ് ചെയർമാനും എം.യു. മുത്തു ജനറൽ കൺവീനറുമായി 101 അംഗ കമ്മിറ്റിയാണ് രൂപവത്കരിച്ചത്. അടിപ്പാതക്കായി എടുത്ത കുഴികൾ മൂടുന്നത് സമരസമിതി പ്രവർത്തകർ തടഞ്ഞു. പന്തൽ കെട്ടി കാവലിരുന്ന് പ്രതിഷേധിക്കാൻ യോഗം തീരുമാനിച്ചു. കെ.വി. ജോണി, അനൂപ് കരിപ്പാൽ, ബീന ഭരതൻ തുടങ്ങിയവർ നേതൃത്വം നൽകും. മരുന്നി​െൻറ ജി.എസ്.ടി കുറക്കണം തൃശൂർ: ജീവൻരക്ഷാ മരുന്നുകൾക്കുള്ള 12 ശതമാനം ജി.എസ്.ടി പിൻവലിക്കണമെന്നും റേഷൻ അരിയുടെ ഗുണനിലവാരം ഉറപ്പാക്കണമെന്നും വ്യാപാരവേദി സംസ്ഥാന എക്സിക്യൂട്ടിവ് യോഗം ആവശ്യപ്പെട്ടു. റേഷൻ മാഫിയകളുടെ പ്രവർത്തനം കാരണം നല്ല അരി പാവപ്പെട്ടവർക്ക് കിട്ടുന്നില്ലെന്ന് യോഗം കുറ്റപ്പെടുത്തി. പ്രസിഡൻറ് വർഗീസ് നീലങ്കാവിൽ അധ്യക്ഷത വഹിച്ചു. കെ.എം. ചേറു, വി.എൽ. ജോയ്, എം.എം. സുലൈമാൻ, കെ. തവരാജ് എന്നിവർ സംസാരിച്ചു. എം.എസ്. സുരേന്ദ്രൻ സ്മാരക പുരസ്കാരം പ്രഖ്യാപിച്ചു തൃശൂർ: പാറളം പഞ്ചായത്തിൽ പുരോഗമന കല സാഹിത്യ സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിൽ ആറ് പതിറ്റാണ്ടുകാലം സജീവ സാന്നിധ്യമായിരുന്ന എം.എസ്. സുരേന്ദ്ര​െൻറ സ്മരണാർഥം നൽകുന്ന നാലാമത് സാഹിത്യ പുരസ്കാരം പ്രഖ്യാപിച്ചു. കെ.പി. പോളി (കഥ-ആൽഫി), പന്തളം എൻ. സജിത് കുമാർ (കവിത - കവിതയിലേക്കൊരു കവിത; കവിയിലേക്കും) വെങ്ങിണിശ്ശേരി സഹകരണ ബാങ്ക് ഹാളിൽ നവംബർ ഒന്നിന് വൈകീട്ട് അഞ്ചിന് ചേരുന്ന എം.എസ്. സ്മൃതിയിൽ ഡോ. കാവുമ്പായി ബാലകൃഷ്ണൻ പുരസ്കാരം നൽകും. 3.30ന് 'നവോത്ഥാനവും ശ്രീനാരായണഗുരു ദർശനവും' വിഷയത്തിൽ കെ.കെ. സുനിൽകുമാർ സ്മാരക പ്രഭാഷണം നടത്തും.
Show Full Article
TAGS:LOCAL NEWS 
Next Story