Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമന്ത്രി തോമസ്...

മന്ത്രി തോമസ് ചാണ്ടിയുടെ നിയമ ലംഘനത്തിൽ സർക്കാർ കണ്ണടക്കുന്നു ^തിരുവഞ്ചൂര്‍

text_fields
bookmark_border
മന്ത്രി തോമസ് ചാണ്ടിയുടെ നിയമ ലംഘനത്തിൽ സർക്കാർ കണ്ണടക്കുന്നു -തിരുവഞ്ചൂര്‍ തൃശൂർ: മന്ത്രി തോമസ് ചാണ്ടിയുടെ നിയമ ലംഘനങ്ങള്‍ക്ക് നേരെ സര്‍ക്കാര്‍ കണ്ണടക്കുന്നതില്‍ സ്ഥാപിത താല്‍പര്യമുണ്ടെന്ന് മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. തൃശൂരിൽ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമ ലംഘനം ബോധ്യപ്പെട്ട സാഹചര്യത്തില്‍ മുഖ്യമന്ത്രി എത്രയും പെട്ടെന്ന് തോമസ് ചാണ്ടിയുടെ രാജി എഴുതി വാങ്ങണം. റവന്യൂ മന്ത്രി നടപടി വേണമെന്ന് ആവശ്യപ്പെട്ട സാഹചര്യത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം. മന്ത്രി നിയമം ൈകയിലെടുക്കുകയാണ്. തെറ്റായ വഴിക്ക് പോകുന്നവരെ സംരക്ഷിക്കുകയും നിയമ ലംഘനങ്ങൾക്ക് കൂട്ടു നില്‍ക്കുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. തോമസ് ചാണ്ടിക്കെതിരെ എപ്പോൾ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഭരണത്തിലേറി 16 മാസത്തിനിടെ മൂന്നാമത്തെ മന്ത്രിയുടെ രാജിയുടെ വക്കിലാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ എത്തി നില്‍ക്കുന്നത്. മന്ത്രി തോമസ് ചാണ്ടി നിയമ ലംഘനം നടത്തിയെന്ന റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാര്‍ അടയിരിക്കുകയാണെന്നും തിരുവഞ്ചൂര്‍ പരിഹസിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story