Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആശുപത്രിക്ക്...

ആശുപത്രിക്ക് മരുന്നുകവറുകള്‍ നല്‍കി മദ്​റസ വിദ്യാര്‍ഥികള്‍

text_fields
bookmark_border
ദേശമംഗലം: ദേശമംഗലം ഹിദായത്തുല്‍ അത്ഫാല്‍ മദ്റസ വിദ്യാര്‍ഥികള്‍ ദേശമംഗലം ഗവ. ആശുപത്രിയിലേക്ക് മരുന്നുകവറുകള്‍ സൗജന്യമായി നല്‍കി. 'ഉടന്‍ സുഖം പ്രാപിക്കട്ടെ' എന്ന സന്ദേശം എഴുതിയ ഒരു ലക്ഷം കവറുകളാണ് നല്‍കിയത്. മദ്റസ വിദ്യാര്‍ഥികളില്‍നിന്നും പൂര്‍വവിദ്യാര്‍ഥികളില്‍നിന്നുമാണ് കവറുകള്‍ വാങ്ങാനുള്ള പണം സമാഹരിച്ചത്. മദ്റസ വിദ്യാര്‍ഥി കൂട്ടായ്മയായ എസ്.ബി.എസ് സെക്രട്ടറി കെ.ഐ. അയ്യൂബ്, പ്രസിഡൻറ് വി.എം. സിറാജ്, ട്രഷറര്‍ ഷിബിന്‍ എന്നിവര്‍ മെഡിക്കല്‍ ഓഫിസര്‍ ഡോ. സി.ബി. പ്രദീഷിന് കവറുകള്‍ കൈമാറി ഉദ്ഘാടനം നടത്തി. ദേശമംഗലം സെന്‍ട്രല്‍ മഹല്ല് ഖതീബ് ജലീല്‍ അഹ്‌സനി അധ്യക്ഷത വഹിച്ചു. മഹല്ല് പ്രസിഡൻറ് ഹസന്‍ അബ്ദുല്ല, ട്രഷറര്‍ സി.എച്ച്. മുസ്തഫ, എസ്.എസ്.എഫ് സെക്രട്ടറി എ.വൈ. ഫൈസല്‍, കാഞ്ഞിക്കുണ്ടില്‍ മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story