Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമനുഷ്യാവകാശ...

മനുഷ്യാവകാശ പ്രവര്‍ത്തകനെതിരെ ആക്രമണം: ക്വട്ടേഷന്‍ നല്‍കിയ യുവതിയടക്കം മൂന്ന് പേര്‍ അറസ്​റ്റില്‍

text_fields
bookmark_border
ചാലക്കുടി: മനുഷ്യാവകാശ പ്രവര്‍ത്തകനെ ആക്രമിച്ച കേസില്‍ ക്വട്ടേഷന്‍ നല്‍കിയ യുവതിയടക്കം മൂന്ന് പേര്‍ അറസ്റ്റില്‍. വെള്ളാങ്കല്ലൂര്‍ ഏരാംകുടത്ത് വീട്ടില്‍ വിഷ്ണു (19), പൂല്ലൂര്‍ ആനുരുളി കല്ലിങ്ങപ്പുറം വീട്ടില്‍ അമിത് (20), ചെങ്ങാലൂര്‍ തച്ചന്‍പറമ്പില്‍ വീട്ടില്‍ അമല (43) എന്നിവരാണ് അറസ്റ്റിലായത്. മേലൂരില്‍ മനുഷ്യാവകാശ സംരക്ഷണ മിഷന്‍ സംഘടനയുടെ പ്രസിഡൻറ് ചെങ്ങാലൂര്‍ ജോൺസ​െൻറ കൈ തല്ലിയൊടിച്ച കേസിലാണ് അറസ്റ്റ്. ജോണ്‍സനും അമലയും 11 വര്‍ഷമായി ഒരുമിച്ച് താമസിച്ച് വരികയായിരുന്നു. മറ്റൊരു സ്ത്രീയുമായി ജോണ്‍സണ്‍ ഫോണില്‍ സംസാരിച്ചത് അമലയുടെ സംശയത്തിന് കാരണമായി. മുമ്പ് വിഷ്ണുവിനെതിരെ പൊലീസില്‍ പരാതി നല്‍കിയവരുമായി ജോണ്‍സണ്‍ പോയത് വിഷ്ണുവിന് വൈരാഗ്യത്തിന് കാരണമായിരുന്നതായി അമലക്ക് അറിയാമായിരുന്നു. ഇത് മനസ്സിലാക്കി അമല വിഷ്ണുവുമായി ഫോണില്‍ ഗൂഢാലോചന നടത്തി ജോണ്‍സനെ തല്ലാന്‍ പദ്ധതി ആവിഷ്‌കരിക്കുകയായിരുന്നു. ബൈക്കില്‍ പോയ ജോണ്‍സനെ വിഷ്ണുവും അമിതും പിന്തുടരുകയും ആളൊഴിഞ്ഞ സ്ഥലത്ത് തടഞ്ഞുനിര്‍ത്തി കൈ തല്ലിയൊടിക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്തു. തുടര്‍ന്ന് തല്ലിയ വിവരം ഇരുവരും ഫോണില്‍ അമലയെ വിളിച്ച് അറിയിച്ചു. കഴിഞ്ഞ സെപ്റ്റംബര്‍ 30ന് ആണ് സംഭവം . അറസ്റ്റ് ചെയ്യാനും അന്വേഷണ സംഘത്തിലും ചാലക്കുടി ഡിവൈ.എസ്.പി സി.എസ്. ഷാഹുല്‍ഹമീദ്, കൊരട്ടി എസ്.ഐ സുബീഷ് മോന്‍, എസ്.ഐ വി.എസ്. വത്സകുമാര്‍, പി.എം. മൂസ, സതീശന്‍ മടപ്പാട്ടില്‍, ഷിജോ തോമസ്, വി.എസ്. അജിത്കുമാര്‍, വി.യു. സില്‍ജോ, കെ.വി. തമ്പി, അശ്വതി എന്നിവര്‍ ഉണ്ടായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story