Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഐ.എസ്​ പ്രസ്​താവന:...

ഐ.എസ്​ പ്രസ്​താവന: കോടിയേരിക്കെതിരെ എസ്​.ഡി.പി.​െഎ നിയമ നടപടിക്ക്​

text_fields
bookmark_border
തൃശൂര്‍: എസ്.ഡി.പി.െഎ, ഐ.എസി​െൻറ പതിപ്പാണെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണ​െൻറ പ്രസ്താവനക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്ന് പാർട്ടി സംസ്ഥാന പ്രസിഡൻറ് അബ്ദുല്‍ മജീദ് ഫൈസി വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഹൈന്ദവ വര്‍ഗീയതയെ തൃപ്തിപ്പെടുത്താനുള്ള സി.പി.എമ്മി​െൻറ അതിരു കടന്ന ശ്രമങ്ങളുടെ ഭാഗമാണ് പ്രസ്താവനയെന്നും അത് സംസ്ഥാനത്ത് അപകട പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. യോഗി ആദിത്യനാഥടക്കം ആർ.എസ്.എസ് നേതാക്കള്‍ കേരളത്തെകുറിച്ച് നടത്തുന്ന പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കുകയാണ് കോടിയേരി. ഐ.എസുമായി എസ്.ഡി.പി.െഎയെ ചേര്‍ത്തു കെട്ടുന്നത് ആർ.എസ്.എസ് പ്രചാരണങ്ങളെ ശക്തിപ്പെടുത്താനേ സഹായിക്കൂ. സി.പി.എമ്മി​െൻറ മതേതര നിലപാടിലെ ആത്മാർഥത സംശയത്തി​െൻറ നിഴലിലാണ്. തൃപ്പുണിത്തുറയിലെ യോഗ സ​െൻറർ, ഹാദിയ കേസുകളിൽ സി.പി.എം സ്വീകരിച്ച നിലപാട് കേരളം ചര്‍ച്ച ചെയ്തതാണ്. സി.പി.എം പിന്തുടരുന്ന ബാലന്‍സിങ് തന്ത്രം ആർ.എസ്.എസിനാണ് ഗുണം ചെയ്യുകയെന്ന് ഭാരവാഹികൾ ചൂണ്ടിക്കാട്ടി. വാര്‍ത്തസമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ. മനോജ് കുമാർ, സംസ്ഥാന സെക്രട്ടറിമാരായ റോയി അറക്കൽ, പി.കെ. ഉസ്മാൻ, ജില്ല പ്രസിഡൻറ് പി.ആര്‍. സിയാദ് എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story