Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതലപ്പത്ത് ആളില്ല;...

തലപ്പത്ത് ആളില്ല; മോട്ടോർ വാഹന വകുപ്പ് കിതക്കുന്നു

text_fields
bookmark_border
തൃശൂർ: ഒഴിഞ്ഞ പ്രധാന തസ്തികകളിൽ നിയമനം വൈകുന്നത് മോട്ടോർ വാഹന വകുപ്പി​െൻറ പ്രവർത്തനം താളം തെറ്റിക്കുന്നു. യഥാസമയം സേവനം എത്തിക്കാനാവാത്ത സാഹചര്യമാണിപ്പോൾ. നാലിടത്ത് ആർ.ടി.ഒമാരുടെയും ഒമ്പതിടത്ത് ജോയൻറ് ആർ.ടി.ഒ മാരും ഇല്ലാതെയാണ് വകുപ്പ് മുന്നോട്ട് നീങ്ങുന്നത്. തിരുവനന്തപുരം നാഷനലൈസ്ഡ് സെക്ടർ, പത്തനംതിട്ട, തൃശൂർ എൻഫോഴ്സ്മ​െൻറ്, വയനാട് എന്നിവിടങ്ങളിലാണ് ആർ.ടി.ഒമാർ ഇല്ലാത്തത്. ജോയൻറ് ആർ.ടി.ഒക്ക് ഓരേ സമയം മൂന്നിടത്തെ ചുമതലയാണ് ഇപ്പോൾ നൽകിയിരിക്കുന്നത്. തിരുവനന്തപുരം ആർ.ടി.ഒ, നാഷനലൈസ്ഡ് സെക്ടർ, സൗത്ത് സോൺ എന്നിവിടങ്ങളിൽ ജോയൻറ് ആർ.ടി.ഒയുടെ ചുമതല ഒരാൾക്കാണ്. ജോലിഭാരം കൂടുതൽ മൂലം വകുപ്പിൽ നിന്നുള്ള േസവനം വൈകുകയാണ്. ഡിപ്പാർട്ടുമ​െൻറൽ പ്രമോഷൻ കമ്മിറ്റിയുടെ പട്ടിക നിലവിലുള്ളപ്പോഴാണ് ഒഴിവുകൾ നികത്താതിരിക്കുന്നത്. 2017ലെ പ്രമോഷൻ പട്ടികയിൽ നിന്ന് ഒരു നിയമനം പോലും നടന്നിട്ടില്ല. ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് പുതിയ മാനദണ്ഡമുണ്ടാക്കുന്നതിനാൽ നിയമനം വൈകുമെന്നാണ് ആദ്യം അറിയിപ്പ് നൽകിയത്. ഒക്ടോബർ ഏഴിന് ഇത്തരം മാനദണ്ഡങ്ങൾ പുറത്തിറങ്ങിയെങ്കിലും പ്രധാന തസ്തികയിൽ നിയമന ഉത്തരവ് ഉണ്ടായിട്ടില്ല. അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരിൽ ഒരാൾക്ക് പോലും മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായി സ്ഥാനക്കയറ്റം നൽകിയിട്ടുമില്ല. ഇൗ വിഭാഗത്തിലും ഒമ്പത് ഒഴിവാണുള്ളത്. ഇഷ്്ടമുള്ള സ്ഥലങ്ങളിലേക്ക് മാറ്റം കിട്ടാൻ ഉന്നത ഉദ്യോഗസ്ഥർ നടത്തുന്ന ശ്രമങ്ങളാണ് ഒഴിവുള്ള തസ്തികയിൽ നിയമനം വൈകുന്നതെന്ന് ആരോപണമുണ്ട്. ഡി.പി.സി റിപ്പോർട്ട് ഡിസംബർ 31 ന് റദ്ദാവും. അതിനുമുമ്പ് സ്ഥാനക്കയറ്റം ഉൾപ്പടെ നടപടി ക്രമങ്ങൾ പൂർത്തിയാകുമോയെന്ന ആശങ്കയിലാണ് ഉദ്യോഗസ്ഥർ. ഇൻറർനാഷനൽ ലൈസൻസ് ഉൾപ്പടെ നൽകാൻ ആർ.ടി.ഒക്ക് മാത്രമാണ് അധികാരം. ഒഴിവുള്ള സ്ഥലങ്ങളിൽ ഇത്തരം അപേക്ഷകർ കാത്തിരിക്കേണ്ട സ്ഥിതിയാണ്. വാഹന രജിസ്ട്രേഷൻ ഉൾപ്പെടയുള്ള പ്രവർത്തനങ്ങളെയും ഉദ്യോഗസ്ഥരുടെ കുറവ് ബാധിക്കുന്നുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story