Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightയുവാവിനെ ലോറിയിടിച്ച്...

യുവാവിനെ ലോറിയിടിച്ച് കൊന്ന കേസില്‍ മൂന്നാം പ്രതി പിടിയില്‍

text_fields
bookmark_border
ചാലക്കുടി: വെറ്റിലപ്പാറ പാലത്തിന് സമീപം യുവാവിനെ ടിപ്പര്‍ ലോറിയിടിച്ച് കൊന്ന കേസില്‍ മൂന്നാം പ്രതി പിടിയിലായി. കുറ്റിച്ചിറ പൊന്നമ്പിയോജി പയ്യപ്പിള്ളി ബിജുവിനെയാണ് (43) ചാലക്കുടി സി.ഐ വി.എസ്. ഷാജു അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 19ന് ഞായറാഴ്ച വൈകിട്ട് 5.15 ഓടെ വെറ്റിലപ്പാറ പാലത്തിന് സമീപം സ്‌കൂട്ടറില്‍ ടിപ്പര്‍ ഇടിച്ച് പല്ലിശ്ശേരി ജേക്കബി​െൻറ മകന്‍ ലിബിനെ(32) കൊലപ്പെടുത്തിയ കേസിലാണ് ഇയാളെ പിടികൂടിയത്. സംഭവത്തില്‍ ടിപ്പര്‍ ഡ്രൈവര്‍ കുറ്റിച്ചിറ പുളിങ്കര സ്വദേശി കോയിക്കര സണ്ണി, ഇയാളുടെ സുഹൃത്ത് പ്രിന്‍സ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. സണ്ണിയും ലിബിനും തമ്മിലെ ഭൂമി തര്‍ക്കത്തെ തുടര്‍ന്നുള്ള വൈരാഗ്യവും കലഹവുമാണ് കൊലപാതകത്തില്‍ കലാശിച്ചത്. നേരത്തെ ഈ ഭൂമി വില്‍ക്കാനായി ലിബി​െൻറ കുടുംബം രണ്ടുലക്ഷത്തോളം രൂപ അഡ്വാന്‍സ് വാങ്ങിയിരുന്നു. അത് തിരിച്ചുകൊടുക്കാത്തതിനെ തുടര്‍ന്ന് കേസില്‍ ജപ്തി ചെയ്യപ്പെടുകയും ലിബി​െൻറ കുടുംബത്തി​െൻറ ഭൂമി സണ്ണിയുടെ കൈക്കലെത്തുകയായിരുന്നു. ലിബിനും കുടുംബവും അതോടെ മേലൂരില്‍ വാടക വീട്ടിലായിരുന്നു താമസം. അതിന് ശേഷം ഭൂമി നിസാര തുകയ്ക്ക് നഷ്ടപ്പെട്ടത് സംബന്ധിച്ച് ലിബിനും സണ്ണിയും തമ്മില്‍ തര്‍ക്കങ്ങള്‍ ഇടയ്ക്കിടെ ഉണ്ടാകുമായിരുന്നു. കഴിഞ്ഞ ഞായറാഴ്ച രാവിലെ പുളിങ്കരയില്‍ റോഡില്‍ വച്ച് ലിബിനും സഹോദരന്‍ ലിേൻറായും ചേര്‍ന്ന് സണ്ണിയുമായി തര്‍ക്കവും കൈയാങ്കളിയും നടന്നു. ഇവര്‍ സണ്ണിയുടെ വീടിനും വാഹനത്തിനും കല്ലെറിയുകയും ചെയ്തിരുന്നു. ഇവര്‍ സ്‌കൂട്ടറില്‍ മടങ്ങുമ്പോള്‍ സണ്ണി ടിപ്പര്‍ലോറിയില്‍ ഇവരെ പിന്തുടർന്ന് വെറ്റിലപ്പാറ പാലത്തിന് സമീപമെത്തിയപ്പോള്‍ സ്‌കൂട്ടര്‍ ഇടിച്ചു വീഴ്ത്തി എന്നാണ് കേസ്. ഇതിൽ ലിബിൻ കൊല്ലപ്പെടുകയായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story