Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമുസിരിസ്​ പദ്ധതി:...

മുസിരിസ്​ പദ്ധതി: സർക്കാർ രംഗത്തേക്ക്​

text_fields
bookmark_border
കൊടുങ്ങല്ലൂർ: മുസിരിസ് പൈതൃക പദ്ധതി പിഴവുകളില്ലാതെ കാര്യക്ഷമമായി പൂർത്തീകരിക്കാനും കൊടുങ്ങല്ലൂർ മണ്ഡലത്തിലെ ടൂറിസം സാധ്യതകൾ പോഷിപ്പിക്കുവാനും പദ്ധതിയുമായി സർക്കാർ. ഇതി​െൻറ തുടക്കമായി ഒക്ടോബർ 24ന് ശിൽപശാല സംഘടിപ്പിക്കും. രാവിലെ ഒമ്പതു മുതൽ കെ.കെ.ടി.എം അങ്കണത്തിലെ മുസിരിസ് ഇൻറർനാഷനൽ കൺവെൻഷൻ സ​െൻററിലാണ് ശിൽപശാല. വി.ആർ. സുനിൽകുമാർ എം.എൽ.എയുടെ അധ്യക്ഷതയിൽ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ശിൽപശാല ഉദ്ഘാടനം ചെയ്യും. സമാപനസമ്മേളനം മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. എം.പി.മാരായ ഇന്നസ​െൻറ്, സി.എൻ. ജയദേവൻ, പി.കെ. ബിജു എന്നിവർ പെങ്കടുക്കും. തൃശൂർ ജില്ല ടൂറിസം പ്രമോഷൻ കൗൺസിലി​െൻറ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയിൽ കൊടുങ്ങല്ലൂരിലെ മുഴുവൻ ജനപ്രതിനിധികളും ചരിത്ര, സാമൂഹിക, സാംസ്കാരിക പ്രവർത്തകരും ഭാഗമാകും. കൊടുങ്ങല്ലൂരി​െൻറ ചരിത്രവും സംസ്കാരവും മുൻനിർത്തിയുള്ള ചർച്ചകളും സെമിനാറുകളും പരിപാടിയുടെ ഭാഗമായി നടക്കുമെന്ന് വി.ആർ. സുനിൽകുമാർ എം.എൽ.എ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story