Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനിസാമിനെതിരെ വീണ്ടും...

നിസാമിനെതിരെ വീണ്ടും പരാതി

text_fields
bookmark_border
നിരന്തരം ഭീഷണിപ്പെടുത്തുന്നതായി ജീവനക്കാരൻ തൃശൂർ: ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിസാമിനെതിരെ വീണ്ടും ജീവനക്കാര​െൻറ പരാതി. ജയിലില്‍ കഴിയുന്ന നിസാം ജയിലിനകത്തും പുറത്തുമുള്ള ക്രിമനല്‍ ബന്ധങ്ങള്‍ ഉപയോഗിച്ച് തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നതായി പൂങ്കുന്നം സ്വദേശി പി. ചന്ദ്രശേഖരനാണ് കമീഷണര്‍ക്ക് പരാതി നല്‍കിയത്. നിസാമി​െൻറ കൺസ്ട്രക്ഷൻ കമ്പനിയായ കിങ്സ് സ്പേസസി​െൻറ മാനേജരാണ് ചന്ദ്രശേഖരൻ. ജയിലിൽ സന്ദർശിച്ച വേളയിൽ തന്നെ ഭീഷണിപ്പെടുത്തിയതായി മാസങ്ങൾക്ക് മുമ്പ് പൊലീസിൽ പരാതി നൽകിയിരുന്നു. കഴിഞ്ഞ ദിവസം ത​െൻറ വ്യവസായം തകർക്കാൻ ശ്രമിക്കുന്നുവെന്ന് കാണിച്ച് സഹോദരങ്ങൾക്കെതിരെ നിസാം നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് ജീവനക്കാരൻ വീണ്ടും പരാതി നൽകിയത്.
Show Full Article
TAGS:LOCAL NEWS 
Next Story