Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകോൺഗ്രസ് പുനഃസംഘടന

കോൺഗ്രസ് പുനഃസംഘടന

text_fields
bookmark_border
തൃശൂർ: കെ.പി.സി.സി പട്ടികയിൽ യുവതലമുറയെ പരിഗണിക്കാതിരുന്നതിൽ ജില്ലയിലെ യുവനേതാക്കളിൽ കടുത്ത അമർഷം. ഗ്രൂപ്പ് സമവായമായിരിക്കുമെന്ന് ഡി.സി.സി പ്രസിഡൻറ് ടി.എൻ. പ്രതാപൻ പ്രഖ്യാപിച്ചിരുന്നെങ്കിലും, സമവായം വയോധിക നേതാക്കൾ തമ്മിൽ മാത്രമായിരുന്നെന്നും യോഗങ്ങൾക്ക് പോലും എത്താൻ കഴിയാത്ത വയോധികരെയാണ് പട്ടികയിൽ പരിഗണിച്ചതെന്നും യുവാക്കൾ ആരോപിക്കുന്നു. ഡി.സി.സി പ്രസിഡൻറ് ടി.എൻ. പ്രതാപൻ, എം.എൽ.എയെന്ന പരിഗണനയിൽ അനിൽ അക്കര, സംസ്ഥാന ജനറൽ സെക്രട്ടറിയെന്ന പരിഗണനയിൽ പത്മജ വേണുഗോപാൽ, മുൻ െഡപ്യൂട്ടി മേയർ കൂടിയായ സുബി ബാബുവുമാണ് ജില്ലയിൽ നിന്നും നൽകിയ 26 അംഗം പട്ടികയിൽ ഇടം നേടിയത്. പുതിയ പട്ടികയിൽ വനിതകൾക്കും യുവാക്കൾക്കും പ്രാതിനിധ്യം ഉണ്ടാവുമെന്ന പ്രതീക്ഷയിലാണിവർ. ഡി.സി.സി ഭാരവാഹികളാവുന്നവരെ കെ.പി.സി.സി പട്ടികയിലേക്ക് പരിഗണിക്കരുതെന്നാണത്രെ നിർദേശം. യുവാക്കൾക്ക് വേണ്ടി വാദിക്കുന്ന ടി.എൻ. പ്രതാപനും അനിൽ അക്കരക്കുമെതിരെയും യുവ നേതാക്കൾ അതൃപ്തിയിലാണ്. സ്വന്തം സീറ്റ് ഉറപ്പിക്കുകയായിരുന്നു ഇരുവരുമെന്ന് നേതാക്കൾ കുറ്റപ്പെടുത്തുന്നു. ഹൈകമാൻഡ് അംഗീകരിക്കുന്ന പട്ടികയിൽ ഇടമുണ്ടായില്ലെങ്കിൽ പരസ്യ പ്രതിഷേധത്തിന് തയ്യാറെടുക്കുകയാണ് യുവനിര.
Show Full Article
TAGS:LOCAL NEWS 
Next Story