Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightൈവദ്യുതി തൂണുകൾ...

ൈവദ്യുതി തൂണുകൾ മാറ്റിയില്ല; ഠാണ റോഡ് വികസനം ഫലപ്രദമാകില്ലെന്ന് യാത്രക്കാർ

text_fields
bookmark_border
ഇരിങ്ങാലക്കുട: ഏറെ തിരക്കുള്ള ഠാണ- ബസ്് സ്റ്റാൻഡ് റോഡില്‍ വൈദ്യുതി തൂണുകൾ മാറ്റാതെയുള്ള റോഡ് നിർമാണം ഫലപ്രദമാകില്ലെന്ന് ആക്ഷേപം. ഗതാഗതം സുഗമമാക്കുന്നതിനായി 17 മീറ്ററിലാണ് റോഡ് വീതികൂട്ടുന്നത്. വൈദ്യുതി തൂണുകൾ മാറ്റാതെയാണ് കോണ്‍ക്രീറ്റിങ് പുരോഗമിക്കുന്നത്. റോഡ് വീതികൂട്ടിയാൽ ഗതാഗത തടസ്സം മാറുമെന്ന പ്രഖ്യാപനം കടലാസിലൊതുങ്ങുന്ന സ്ഥിതിയാകുമെന്ന് വ്യാപാരികളും യാത്രക്കാരും പറഞ്ഞു. ഠാണ- ബസ് സ്റ്റാൻഡ് റോഡില്‍ 700 മീറ്റർ നീളത്തിലാണ് റോഡ് വീതി കൂട്ടുന്നത്. ഇതിനായി പൊതുമരാമത്ത് വകുപ്പ് ഒരു കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. നിലവിലെ കോണ്‍ക്രീറ്റ് റോഡി​െൻറ ഇരുവശത്തും കാന വരെയുള്ള ടാറിങ് നടത്തിയ ഭാഗമാണ് ഒന്നരടി താഴ്ചയില്‍ മണ്ണ് നീക്കി കോണ്‍ക്രീറ്റിങ് ചെയ്യുന്നത്. ഗതാഗതം സുഗമമാക്കുന്നതിനായി കോണ്‍ക്രീറ്റിങ്ങിന് മുമ്പായി ഈ ഭാഗത്തെ വൈദ്യുതി തൂണുകൾ നീക്കാൻ കെ.എസ്.ഇ.ബിക്ക് പൊതുമരാമത്ത് വിഭാഗം കത്ത് നൽകിയിരുന്നെങ്കിലും ഇതുവരെ രണ്ടോമൂന്നോ പോസ്റ്റുകൾ മാത്രമാണ് പേരിനു നീക്കിയിട്ടുള്ളു. ബാക്കി വരുന്ന മുപ്പതോളം തൂണുകൾ ഇപ്പോൾവീതികൂട്ടി കോൺക്രീറ്റ് ചെയ്ത റോഡിനുഉള്ളിൽ സ്ഥിതിചെയ്യുന്നതുമൂലം ഗതാഗത തടസ്സം പഴയ സ്ഥിതിയിൽ തുടരും. ലക്ഷങ്ങൾ ചെലവാക്കുന്നതുകൊണ്ടു ഉപകാരമില്ലാത്ത അവസ്ഥയിലുമാകും.
Show Full Article
TAGS:LOCAL NEWS 
Next Story