Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപൊക്കാഞ്ചേരി സീവാൾ...

പൊക്കാഞ്ചേരി സീവാൾ റോഡ് തകർന്ന് നാലുകൊല്ലമായിട്ടും ജനപ്രതിനിധികൾ തിരിഞ്ഞു നോക്കുന്നില്ല

text_fields
bookmark_border
വാടാനപ്പള്ളി: കടലാക്രമണത്തിൽ ഒലിച്ചുപോയ വാടാനപ്പള്ളി - പൊക്കാഞ്ചേരി സിവാൾ റോഡ് പുനർനിർമിക്കാത്തതിനാൽ തീരദേശവാസികളുടെ യാത്ര ദുരിതത്തിൽ. നാല് വർഷം മുമ്പ് തകർന്ന റോഡ് ഇനിയും നന്നാക്കിയിട്ടില്ല. റോഡ് നന്നാക്കുമെന്ന വാഗ്‌ദാനവും ജലരേഖയായി. ശക്തമായ കടലാക്രമണത്തിൽ വാടാനപ്പള്ളി ബീച്ച്, സൈനുദ്ദീൻ നഗർ, പൊക്കാഞ്ചേരിഭാഗത്താണ് റോഡ് തകർന്നത്. ഇതോടെ ഗതാഗതം നിലച്ചു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് വോട്ട് അഭ്യർഥിച്ച് സൈനുദ്ദീൻ നഗറിൽ എത്തിയ അന്നത്തെ എം.എൽ.എ പി.എ. മാധവനും റോഡ് ഉടൻ നന്നാക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. പിന്നീട് വന്ന എൽ.ഡി.എഫ് സർക്കാറും ത്രിതല പഞ്ചായത്തും റോഡിനെ അവഗണിച്ചു. നേരത്തെ പുനർനിർമിച്ച വാടാനപ്പള്ളി ബീച്ചിലെ റോഡും തകർന്നതോെട ഇതുവഴി ഗതാഗതം നിലച്ചു. രോഗികളെ താങ്ങി കൊണ്ടു പോകുകയാണ്. കരിങ്കല്ല് ക്ഷാമം കാരണം തകർന്ന കടൽഭിത്തി നിർമാണവും തടസ്സപ്പെട്ടു. ചെറിയ തിരയടിച്ചാൽ പോലും വെള്ളം കയറി വീടുകൾ നിലംപൊത്താവുന്ന അവസ്ഥയാണ്. കടലാക്രമണവും ഗതാഗത തടസ്സവും കുടിവെള്ള ക്ഷാമവും കടലോര നിവാസികളെ വലച്ചിരിക്കുകയാണ്. നിരവധി കുടുംബങ്ങളുടെ വീടുകളും തകർന്നിരിന്നു. വീട് തകർന്നവർക്ക് സുനാമി പുനരധിവാസ പദ്ധതി പ്രകാരം ഫ്ലാറ്റ് നിർമിച്ച് നൽകുമെന്ന വാഗ്ദാനവും നടപ്പിലായില്ല . കടലോര നിവാസികളുടെ പ്രയാസങ്ങൾക്ക് പരിഹാരം കാണാൻ മാറി വരുന്ന സർക്കാറുകളും തയ്യാറാകുന്നില്ല.
Show Full Article
TAGS:LOCAL NEWS 
Next Story