Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജങ്കാർ സർവിസ്:...

ജങ്കാർ സർവിസ്: അനിശ്ചിതകാല റിലേ നിരാഹാര സമരം തുടരുന്നു

text_fields
bookmark_border
കൊടുങ്ങല്ലൂർ: അഴിക്കോട് -മുനമ്പം ജങ്കാർ സർവിസ് ഉടൻ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് എറിയാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ അനിശ്ചിതകാല റിലേ നിരാഹാര സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് എസ്.എൻ. പുരം മണ്ഡലം കിഴക്കൻ മേഖല കോൺ. കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. മേഖല കൺവീനർ കെ.ആർ. നിധീഷ് കുമാർ, എ.പി. രാധാകൃഷ്ണൻ, ഇബ്രാഹിം വെഴവന, കെ.കെ. സഫറലിഖാൻ, പി.കെ. രാജീവ്, സുധി പൂതോട്ട്, ആർ.കെ. ഫൈസൽ തുടങ്ങിയവർ നേതൃത്വം നൽകി. അനിശ്ചിതകാല റിലേ നിരാഹാര സമരത്തിൽ അഞ്ചാം ദിവസം നിരാഹാരമനുഷ്ഠിച്ച കെ.എസ്. രാജീവനും പി.എസ്. നൗഷാദിനും ഡി.സി. സി. എക്സി. അംഗം ടി.എം. കുഞ്ഞുമൊയ്തീൻ നാരങ്ങ നീര് നൽകി. അറാം ദിവസമായ ഇന്നലെ എറിയാട് ഗ്രാമപഞ്ചായത്ത് പ്രതിപക്ഷ നേതാവ് ടി.എ. പങ്കജാക്ഷൻ, മണ്ഡലം കോൺ.സെക്രട്ടറി എം.എ. അബ്ദുൾകരീം എന്നിവർ നിരാഹാര സമരം ആരംഭിച്ചു. തിങ്കളാഴ്ച എറിയാട് മണ്ഡലം കോൺ. പ്രസിഡൻറ് പി.ബി. മൊയ്തുവും, അഴീക്കോട് സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ പി.കെ. അബ്ദുൽ ജബ്ബാറും നിരാഹാരമിരിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story