Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഭക്ഷ്യധാന്യ, ധനസഹായ...

ഭക്ഷ്യധാന്യ, ധനസഹായ വിതരണം

text_fields
bookmark_border
ആമ്പല്ലൂര്‍: -മടവാക്കര ഏഴരകൂട്ടം ചാരിറ്റബിള്‍ സൊസൈറ്റിയുടെ പ്രതിമാസ സേവന പരമ്പരയുടെ ഭാഗമായി മടവാക്കരയിലെ കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യങ്ങളും ചികിത്സ ധനസഹായവും വിതരണം ചെയ്തു. വൈദ്യപരിശോധനയും മരുന്ന് വിതരണവും നടത്തി. നെന്മണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷീല മനോഹരന്‍ ഉദ്ഘാടനം ചെയ്തു. ഏഴരകൂട്ടം പ്രസിഡൻറ് പോള്‍ കോനിക്കര അധ്യക്ഷത വഹിച്ചു. ആരോഗ്യ പ്രശ്‌നങ്ങളും നിവാരണ മാര്‍ഗങ്ങളും എന്ന വിഷയത്തില്‍ ഡോ. ജയരാജ് ക്ലാസെടുത്തു. ഭവന നിർമാണ ആവശ്യങ്ങള്‍ക്കായുള്ള വസ്തുക്കള്‍ വാങ്ങുന്നതിനുള്ള അനുമതിപത്ര വിതരണം കൊടകര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി.എസ്. ബൈജു നിര്‍വഹിച്ചു. ഏഴരകൂട്ടം ഡയറക്ടര്‍ പ്രശാന്ത് മേനോന്‍, ഇ.എം. സതീശന്‍, പ്രേമ ബാബു, സുരേഷ് ബാബു, സോഫി തിലകന്‍, കെ.എ. സുരേഷ് എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story