Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതണൽ മരങ്ങൾക്ക്...

തണൽ മരങ്ങൾക്ക് സംരക്ഷണവുമായി നാട്ടുകാർ

text_fields
bookmark_border
കരൂപ്പടന്ന: അന്താരാഷ്ട്ര പദവിയിലേക്ക് ഉയരുന്ന കരൂപ്പടന്ന ഗവ. ഹയർ സെക്കൻഡറി സ്കൂളും പരിസരവും സൗന്ദര്യവത്കരിക്കുന്നതി​െൻറ ഭാഗമായി തണൽ മരങ്ങൾക്ക് നാട്ടുകാർ സംരക്ഷണ വലയമൊരുക്കി. കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിൽ ഹൈടെക് നിലവാരത്തിലേക്കുയർത്താൻ തിരഞ്ഞെടുത്ത സ്കൂളാണിത്. ആറ് കോടിയാണ് ഇതിനായി അനുവദിക്കുന്നത്. കരൂപ്പടന്ന ന്യൂഹീറോസ് ക്ലബി​െൻറ നേതൃത്വത്തിലാണ് സ്കൂളിന് മുൻവശം റോഡരികിലുള്ള തണൽ മരങ്ങൾക്ക് കോൺക്രീറ്റിൽ വലയം തീർത്തത്. വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്തിലെ ഏക ഹൈസ്കൂളാണ് നൂറ്റാണ്ടിനോടടുത്ത് പഴക്കമുള്ള കരൂപ്പടന്ന ഗവ. ഹയർ സെക്കൻഡറി സ്കൂൾ. തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്ന സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്നതി​െൻറ ആവേശത്തിലാണ് നാട്ടുകാർ. കഴിഞ്ഞ ദിവസം സ്കൂൾ വളപ്പിനുള്ളിൽ മാലിന്യം ഇടാനുള്ള ടാങ്കും ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്ഥാപിച്ചിരുന്നു. പി.എ. ഷെമീർ, പി.കെ. ഷിഹാബ്, കെ.കെ. സുബ്രഹ്മണ്യൻ, കെ.എ. റിഷാദ്, എം.എ. ഷിഹാബ്, പി.എം. അൽത്താഫ്, എം.എ. മൈഷൂക്ക്, എം.എ. ജമാൽ, പി.എം. അൽത്താഫ്, ആസാദ് റാസ, കെ.എസ്. മുഹമ്മദ്, എം.കെ. അഹമ്മദ് ഫസലുല്ല, പി.എ. സെക്കരിയ, കെ.എ. അബൂബക്കർ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story