Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസംയുക്ത ട്രേഡ് യൂനിയൻ...

സംയുക്ത ട്രേഡ് യൂനിയൻ മേഖല ജാഥ

text_fields
bookmark_border
തൃശൂര്‍: കേന്ദ്രസര്‍ക്കാർ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂനിയന്‍ സമിതിയുടെ മേഖല വാഹന ജാഥകൾ തിങ്കളാഴ്ച തുടങ്ങും. നവംബർ ഒമ്പതു മുതൽ 11 വരെ ഡൽഹിയിൽ നടത്തുന്ന മഹാധർണയുടെ ഭാഗമായാണ് ജാഥയെന്ന് ഭാരവാഹികൾ അറിയിച്ചു. വൈകീട്ട് അഞ്ചിന് പുതുക്കാട്, തൃപ്രയാർ, ചാലക്കുടി കേന്ദ്രങ്ങളിൽ യഥാക്രമം ട്രേഡ് യൂനിയൻ നേതാക്കളായ എ.എൻ. രാജൻ, എം.എം. വർഗീസ്, സുന്ദരൻ കുന്നത്തുള്ളി എന്നിവർ ഉദ്ഘാടനം ചെയ്യും. അവശ്യ സാധനങ്ങളുടെ വിലക്കയറ്റവും പൊതുവിപണിയിലെ ഊഹക്കച്ചവടവും തടയുക, തൊഴില്‍ നിയമങ്ങളില്‍ അനാവശ്യമായ ഭേദഗതികളും കൂട്ടിച്ചേര്‍ക്കലുകളും തടഞ്ഞ് സംരക്ഷണം ഉറപ്പുവരുത്തുക, വ്യവസ്ഥാപിത മാര്‍ഗത്തിലൂടെ തൊഴിലില്ലായ്മ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. 25ന് സമാപിക്കും. സി.ഐ.ടി.യു ജില്ല സെക്രട്ടറി യു.പി. ജോസഫ്, എ.ഐ.ടി.യു.സി ജില്ല സെക്രട്ടറി കെ.ജി. ശിവാനന്ദന്‍, എച്ച്.എം.എസ് ജില്ല പ്രസിഡൻറ് പി. വിജയകുമാര്‍, ഐ.എൻ.ടി.യു.സി ജില്ല വൈസ് പ്രസിഡൻറ് സോമന്‍ മുത്രത്തിക്കര, എസ്.ടി.യു സംസ്ഥാന സെക്രട്ടറി പി.എ. ഷാഹുല്‍ഹമീദ് എന്നിവര്‍ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. വാടാനപ്പള്ളി-കാഞ്ഞാണി തൃശൂർ സംസ്ഥാന ഹൈവേ സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസി​െൻറ ലോങ് മാർച്ച് തൃശൂർ: വാടാനപ്പള്ളി-കാഞ്ഞാണി തൃശൂർ സംസ്ഥാന ഹൈവേ സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച കോൺഗ്രസ് ലോങ് മാർച്ച് നടത്തുമെന്ന് ഡി.സി.സി വൈസ് പ്രസിഡൻറ് ജോസ് വള്ളൂർ അറിയിച്ചു. ഒമ്പതിന് വാടാനപ്പള്ളി െസൻററിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡൻറ് ടി.എൻ. പ്രതാപൻ അധ്യക്ഷത വഹിക്കും. വൈകീട്ട് ആറിന് പടിഞ്ഞാറെകോട്ടയിൽ മാർച്ച് സമാപിക്കും. 2016 ഫെബ്രുവരിയിലാണ് സംസ്ഥാന ഹൈവേയായി പ്രഖ്യാപിച്ച റോഡി​െൻറ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയത്. പാതിവഴിയിൽ നിലച്ചതോടെ മരണക്കുഴികൾ ഉൾെപ്പടെ റോഡ് പൂർണമായും തകർന്ന സ്ഥിതിയിലായി. മൂന്നു മാസത്തിനുള്ളിൽ അപകടങ്ങളിൽ ഏഴു പേർ മരിക്കുകയും 31 പേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. എൽ.ഡി.എഫ് സർക്കാറി‍​െൻറ അനാസ്ഥ മൂലമാണ് നവീകരണ പ്രവർത്തനങ്ങൾ നടക്കാത്തത്. ഡി.സി.സി ജനറൽ സെക്രട്ടറി കെ.കെ. ബാബു, വി.ജി. അശോകൻ, സി.എൽ. ജോൺസൺ, റോബിൻ വടക്കേത്തല എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story