Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎന്നെ പ്രതിയാക്കി...

എന്നെ പ്രതിയാക്കി നിങ്ങൾ എന്തു നേടി പൊലീസേ...

text_fields
bookmark_border
തൃശൂർ: 2013 മാർച്ച് 30. ജീവനുള്ളിടത്തോളം പ്രകാശൻ ഈ ദിനം മറക്കില്ല. ജീവിതത്തിൽ നന്മ ചെയ്തതിനുള്ള ശിക്ഷയനുഭവിക്കുകയാണ് വടക്കേകാട് സ്വദേശി പെരിയമ്പലം അറക്കൽ വീട്ടിൽ പ്രകാശൻ. വീടിനടുത്തുണ്ടായ രാഷ്ട്രീയ സംഘട്ടനം പൊലീസിനെ വിളിച്ചറിയിച്ചതിന് ആദ്യം ഒന്നാം പ്രതിയും, പിന്നെ അഞ്ചാം പ്രതിയായും മാറി പ്രകാശൻ. ഒടുവിൽ ഹൈകോടതി ഇടപെടലോടെ പ്രതിപട്ടികയിൽ നിന്നൊഴിവായി. പക്ഷേ, അപ്പോഴേക്കും പ്രകാശ‍​െൻറ ജീവിതത്തിൽ കറുത്ത അധ്യായം തുറന്നിരുന്നു. തപാൽവകുപ്പിലെ താൽക്കാലിക ജോലിയാൽ ഭാര്യയും രണ്ട് കുട്ടികളുമായി കഴിഞ്ഞുകൂടവെയാണ് ജീവിതത്തി​െൻറ തെളിച്ചം കെടുത്തിയ പൊലീസ് നടപടി. കേസിലുൾപ്പെട്ടതോടെ ജോലി നഷ്ടപ്പെട്ടു. തൃശൂർ ടൗൺഹാളി​െൻറ മുറ്റത്ത് പട്ടികജാതി കമീഷന് മുന്നിൽ ഹാജരാകാനെത്തിയ പ്രകാശ‍​െൻറ കണ്ണുകളിൽനിന്ന് കണ്ണീർ ധാരയായൊഴുകി. 2013 മാർച്ച് 30ന് വീട്ടിനടുത്ത് വിവാഹം നടക്കുന്ന വീട്ടിൽ രാത്രിയിലായിരുന്നു സംഘർഷം. വിവരമറിഞ്ഞ് വടക്കേകാട് പൊലീസിനെ പ്രകാശൻ വിവരമറിയിച്ചു. പൊലീസെത്തി വിവരം നൽകിയയാളിൽ നിന്ന് മൊഴിയെടുത്തതിന് ശേഷം എഫ്.ഐ.ആർ ഇട്ടതിൽ ആദ്യ പ്രതിയായി ഉൾപ്പെടുത്തിയത് പ്രകാശനെ!. പിന്നീട് ഇൻറലിജൻറ്സ് മേധാവിയായിരുന്ന മുൻ ഡി.ജി.പി ടി.പി. സെൻകുമാറിന് പരാതി നൽകി. അന്നത്തെ സ്പെഷൽബ്രാഞ്ച് ഡിവൈ.എസ്.പിയായിരുന്ന പി.ബി. രാജീവ് അന്വേഷിച്ചതോടെ പ്രതിയെന്ന് ചുമത്തിയത് തെറ്റെന്ന് കണ്ടെത്തി. അന്വേഷണ റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിൽ ഹൈകോടതി പ്രകാശനെ പ്രതിപട്ടികയിൽ നിന്ന് നീക്കി. ഇതിനിെട ചാവക്കാട് മജിസ്ട്രേറ്റ് കോടതിയിൽ കേസി​െൻറ വിസ്താരം നടക്കുന്നതിനിടെ പ്രകാശ‍​െൻറ പേര് പരാമർശിക്കപ്പെട്ടതോടെ വീണ്ടും കേസിൽ അഞ്ചാംപ്രതിയാക്കി കേസെടുത്തു. വീണ്ടും കോടതിയെ സമീപിച്ചതോടെ ഇതും റദ്ദാക്കി. സമൂഹത്തിനായി ഒരു നല്ല കാര്യം ചെയ്തു എന്നതാണ് പ്രകാശൻ ചെയ്ത കുറ്റം. കേസിൽ ഒക്ടോബർ 27ന് ചാവക്കാട് കോടതി വിധി പറയാനിരിക്കുകയാണ്. ത‍​െൻറ ജീവിതം തുലച്ച അന്നത്തെ എസ്.ഐക്കെതിരെ നടപടിയാവശ്യപ്പെട്ടും നഷ്ടപരിഹാരം ആവശ്യപ്പെട്ടുമാണ് പ്രകാശൻ പട്ടികജാതി കമീഷനെ സമീപിക്കാനെത്തിയത്. ഇതിൽ ചാവക്കാട് സി.ഐ സുരേഷ്, കമീഷന് മുമ്പാകെ ഹാജരായി എസ്.ഐക്കെതിരെ വകുപ്പ്തല നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് അറിയിച്ചു. പൊലീസി​െൻറ ഈ നടപടികൾ പൊതുസമൂഹത്തിനിടയിൽ സേനയെ അവമതിപ്പുണ്ടാക്കുന്നതാണെന്ന് വ്യക്തമാക്കിയ കമീഷൻ വ്യവഹാര നടപടികൾക്കുള്ള നിയമോപദേശം പ്രകാശന് നൽകി. നിയമപോരാട്ടം തുടരുമെന്ന് പ്രകാശൻ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story