Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅവണൂരിലെ വയലുകളിലും...

അവണൂരിലെ വയലുകളിലും ബംഗാളി താളം

text_fields
bookmark_border
മുളങ്കുന്നത്തുകാവ്: . ഞാറു പറിക്കാനും നടാനും ബംഗാളികൾ അവണൂരിലുമെത്തി. നൂറു കണക്കിന് തൊഴിലാളികളാണ് പാടങ്ങളിൽ പണിക്കിറങ്ങിയത്. മലയാളികളായ കർഷകരെ കിട്ടാതായപ്പോഴാണ് പാടശേഖര സമിതിയും വ്യക്തികളും അന്യസംസ്ഥാന തൊഴിലാളികളെ ആശ്രയിക്കാൻ തുടങ്ങിയത്. ഓരോ പാടത്തും പത്തോ പതിനഞ്ചോ പേർ ഞാറു പറിക്കുകയും നടുകയും ചെയ്യും. മണിക്കൂറുകൾക്കുള്ളിൽ എക്കർ കണക്കിന് പാടമാണ് ഇവരുടെ കൈ വേഗത്താൽ പച്ചപ്പണിയുന്നത്. ഇരു കൈയും ഉപയോഗിച്ച് താളത്തിൽ പാട്ടു പാടി ഇവർ ഞാറ് പറിക്കുന്നതും നടുന്നതും കൗതുക കാഴ്ച തന്നെയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story