Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightടെലിവിഷൻ ജേണലിസത്തിന്...

ടെലിവിഷൻ ജേണലിസത്തിന് അപേക്ഷിക്കാം

text_fields
bookmark_border
തൃശൂർ: കെൽേട്രാൺ നടത്തുന്ന ടെലിവിഷൻ ജേണലിസം കോഴ്സിന് ഡിഗ്രി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 27. മാധ്യമ സ്ഥാപനങ്ങളിൽ പരിശീലനം, ഇേൻറൺഷിപ്, പ്ലേസ്െമൻറ് സഹായം എന്നിവ പഠനസമയത്ത് ലഭിക്കും. പ്രിൻറ് ജേണലിസം, ഓൺലൈൻ ജേണലിസം എന്നിവയിൽ പരിശീലനമുണ്ട്. ഫോൺ : 9746798082, 8137969292. എയ്ഡ്സ്: ബോധവത്കരണ പരിപാടികൾ നവംബർ ആദ്യവാരം തൃശൂർ: എയ്ഡ്സ് നിയന്ത്രിത ബോധവത്കരണ പ്രവർത്തനം നവംബർ ആദ്യവാരം മുതൽ നടപ്പാക്കാൻ എച്ച്.ഐ.വി നിയന്ത്രണ സൊസൈറ്റി ഏകോപന സമിതി യോഗം തീരുമാനിച്ചു. ജില്ലയിൽ മൂന്നു വർഷത്തിനിടെ രോഗം ക്രമാതീതമായി വർധിച്ചു. ഇതോടെ താഴെത്തട്ടു മുതൽ ബോധവത്കരണം വ്യാപിപ്പിക്കും. തൃശൂർ, പാലക്കാട്, തിരുവനന്തപുരം ജില്ലകളിലാണ് രോഗബാധിതർ കൂടുതൽ. കുടുംബശ്രീയുമായി സഹകരിച്ച് വീട്ടമ്മമാരിലൂടെ ബോധവത്കരണ പ്രവർത്തനം കാര്യക്ഷമമാക്കും. പഞ്ചായത്ത് തലത്തിൽ പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ, സാമൂഹികനീതി വകുപ്പിനു കീഴിലെ സ്ഥാപനങ്ങൾ, സാക്ഷരത മിഷൻ, അംഗൻവാടികൾ, ആശപ്രവർത്തകർ, നെഹ്റു യുവകേന്ദ്ര, എസ്.പി.സി, ട്രാൻസ്ജേൻറഴ്സ് എന്നിവരിലൂടെയും പ്രവർത്തനങ്ങൾ വിപുലപ്പെടുത്തും. വിവിധ മേഖലകളിലുള്ള തൊഴിലാളികൾക്ക് വിദ്യാഭ്യാസ വകുപ്പി​െൻറ നേതൃത്വത്തിൽ ബോധവത്കരണ ക്യാമ്പുകൾ സംഘടിപ്പിക്കും. രോഗബാധിതർ വർധിച്ചു വരുന്ന പ്രധാനസ്ഥലങ്ങളിലെല്ലാം രോഗനിയന്ത്രണ പദ്ധതി വിപുലപ്പെടുത്താനും ധാരണയായി. 44 വയസ്സിനും 45 വയസ്സിനും ഇടയിലുള്ളവരിലാണ് ജില്ലയിൽ കൂടുതൽ രോഗബാധിതരുള്ളത്. യോഗത്തിൽ കലക്ടർ ഡോ. എ. കൗശിഗൻ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ബേബി ലക്ഷ്മി, രാംദാസ് (സാമൂഹികനീതി വകുപ്പ്), അനീഷ് വാവച്ചൻ (ദേശ് സുരക്ഷ മിഷൻ), പി.ബി. മിനി (ജില്ല സാക്ഷരത മിഷൻ), സി. ഫൈസൽ (ട്രാൻസ്ജെേൻറഴ്സ് ജില്ല ബോർഡംഗം) എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story