Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right...

മത്സ്യത്തൊഴിലാളികള്‍ക്ക്​ വഞ്ചി വിതരണം

text_fields
bookmark_border
കൊടുങ്ങല്ലൂര്‍: എടവിലങ്ങ് ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളി ക്ഷേമനിധിയിലുള്ള പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കായി നടപ്പാക്കിയ വഞ്ചി വിതരണത്തി​െൻറ ആദ്യഘട്ടം പഞ്ചായത്ത് പ്രസിഡൻറ് ടി.എം. ഷാഫി ഉദ്ഘാടനം ചെയ്തു. ഈ വര്‍ഷം തന്നെ വല, സുരക്ഷ ഉപകരണങ്ങൾ, പഠനോപകരണം എന്നിവ വിതരണം ചെയ്യുമെന്ന് ടി.എം. ഷാഫി പറഞ്ഞു. പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ. രമേഷ്ബാബു അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.ജി. അനില്‍കുമാര്‍, പഞ്ചായത്ത് അംഗങ്ങളായ ജെയ്‌നി ജോഷി, സജിത അമ്പാടി, എ.പി. ആദര്‍ശ്, പഞ്ചായത്ത് അംഗം പ്രസന്ന ശിവദാസന്‍, ഫിഷറീസ് ഇന്‍സ്‌പെക്ടര്‍ ആശബാബു എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story