Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅനുശോചിച്ചു

അനുശോചിച്ചു

text_fields
bookmark_border
അഴീക്കോട്: മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം പ്രസിഡൻറും കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയുമായ കെ.കെ. സുരേഷി​െൻറ നിര്യാണത്തിൽ സർവകക്ഷിയോഗം . പി.പി. ജോൺ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ടി.എം. നാസർ, വിവിധ കക്ഷി നേതാക്കളായ സി.കെ. മജീദ്, പി.എ. കരുണാകരൻ, പി.കെ. മുഹമ്മദ്, ഷായി അയ്യാരിൽ, പി.കെ. റഹീം, വി.ബി. അലിക്കുഞ്ഞി, എം.എ. ഇസ്മായിൽ, കെ.ജെ. തോമസ്, ശിവശങ്കരൻ, പി.ബി. മൊയ്തു, ഇ.കെ. ദാസൻ, പി.എ. മനാഫ്, മത്സ്യഫെഡ് മാനേജർ ഗീത, എ.വി. സഹദേവൻ, വാർഡംഗം കെ.എം. സാദത്ത് എന്നിവർ സംസാരിച്ചു. കരൂപ്പടന്നയില്‍ വൈദ്യുതി സെക്ഷന്‍ ഓഫിസ് ആരംഭിക്കണം വെള്ളാങ്ങല്ലൂർ: 22,000ഒാളം ഉപഭോക്താക്കളുള്ള വെള്ളാങ്ങല്ലൂര്‍ ഇലക്ട്രിക്കല്‍ മേജര്‍ സെക്ഷന്‍ വിഭജിച്ച്‌ കരൂപ്പടന്ന പള്ളിനട കേന്ദ്രമായി പുതിയ സെക്ഷന്‍ ഓഫിസ് ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പടിഞ്ഞാറ് കനോലി കനാല്‍ മുതല്‍ കിഴക്ക് കാരുമാത്ര നെടുങ്ങാണംവരെയും, വടക്ക് കോമ്പാറ മുതല്‍ തെക്ക് കരൂപ്പടന്ന പാലംവരെയുമുള്ള 75 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതമായ പ്രദേശമാണ് വെള്ളാങ്ങല്ലൂര്‍ മേജര്‍ സെക്ഷ​െൻറ കീഴിലുള്ളത്‌. വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തി​െൻറ മുഴുവനും, വേളൂക്കരയുടെ 40 ശതമാനവും പൂമംഗലത്തി​െൻറ 25 ശതമാനവും കൊടുങ്ങല്ലൂര്‍ നഗരസഭയുടെ വിയ്യത്തുകുളം പ്രദേശത്തെ ഏതാനും വീടുകളും ഉള്‍പ്പെട്ടതാണ് ഈ പരിധി. ഈ സെക്ഷ​െൻറ പരിധിയിലാണ് ഇരിങ്ങാലക്കുട 11 കെ.വി സബ്സ്റ്റേഷനും വെള്ളാങ്ങല്ലൂര്‍ 33 കെ.വി. സബ്സ്റ്റേഷനും ഉള്ളത്. 2011 ല്‍ അന്നത്തെ എം.എല്‍.എ. ടി.എന്‍. പ്രതാപന്‍ കൊടുങ്ങല്ലൂര്‍ റസ്റ്റ്‌ ഹൗസില്‍ വിളിച്ചുചേര്‍ത്ത ജന പ്രതിനിധികളുടെയും വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ അന്നത്തെ പഞ്ചായത്ത് ആക്ടിങ് പ്രസിഡൻറ് പി.കെ.എം. അഷ്‌റഫ്‌ ആവശ്യം ഉന്നയിച്ചിരുന്നു. യോഗം വിഷയം പരിഗണിച്ചെങ്കിലും തുടര്‍ ചര്‍ച്ചകളോ നടപടികളോ ഉണ്ടായില്ല.
Show Full Article
TAGS:LOCAL NEWS 
Next Story