Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഗുണ്ടാ സംഘം മതിൽ...

ഗുണ്ടാ സംഘം മതിൽ പൊളിച്ചെന്ന പരാതിയിൽ ചാവക്കാട് പൊലീസ് കേസെടുക്കുന്നില്ലെന്ന്; മുഖ്യമന്ത്രിക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കി

text_fields
bookmark_border
ചാവക്കാട്: പുരയിടത്തിന് അതിർത്തി കെട്ടിയ സ്ലാബ് മതിൽ ഗുണ്ടാ സംഘം പൊളിച്ചെന്ന പരാതിയിൽ ചാവക്കാട് പൊലീസ് കേസെടുക്കുന്നില്ലെന്ന് പരാതി. തയ്യല്‍ തൊഴിലാളിയായ പാലുവായ് വലിയകത്ത് കണ്ണങ്കിലകത്ത് ലിയാഖത്താണ് ചാവക്കാട് പൊലീസിനെതിരെ വാർത്തസമ്മേളനത്തിൽ ആരോപണം ഉന്നയിച്ചത്. രണ്ടു വര്‍ഷം മുമ്പ് ലിയാഖത്ത് വില്ലേജില്‍നിന്ന് ഉദ്യോഗസ്ഥരെ കൊണ്ടുവന്ന് സ്ഥലം അളന്ന്തിട്ടപ്പെടുത്തി നിർമിച്ച മതിൽ സമീപത്തെ ഫ്ലാറ്റ് ഉടമ ഗുണ്ടകളെ വിട്ട് തകർത്തെന്നാണ് പരാതി. ഫ്ലാറ്റുടമയുടെ സ്വാധീനം മൂലം പരാതിയിൽ സി.ഐ ഉൾെപ്പടെയുള്ളവർ നടപടിയെടുക്കുന്നില്ലെന്നാണ് ആക്ഷേപം. അക്രമികള്‍ക്കെതിരെ നടപടിയെടുക്കേണ്ടതിന് പകരം പൊളിച്ച മതില്‍ അവര്‍ ആവശ്യപ്പെടുന്ന പ്രകാരം ലിയാഖത്തി​െൻറ ഭൂമിയിലേക്ക് കയറ്റി പണിയാനാണ് പൊലീസ് ആവശ്യപ്പെടുന്നത്. ഇക്കാര്യം പറഞ്ഞ് ചാവക്കാട് സി.ഐ പലതവണ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് ഭീഷണിപ്പെടുത്തിയെന്ന് ലിയാഖത്ത് പറയുന്നു. മതില്‍ പുനര്‍നിർമിക്കാനുള്ള ശ്രമം ഫ്ലാറ്റുടമ തടഞ്ഞ് സാധനസാമഗ്രികള്‍ നശിപ്പിച്ചെന്നും ഇയാൾ പറയുന്നു. പൊലീസ് നടപടിക്കെതിരെ മുഖ്യമന്ത്രിക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. അതേസമയം, ആരോപണം അടിസ്ഥാനമില്ലാത്തതാണെന്ന് ചാവക്കാട് സി.ഐ കെ.ജി. സുരേഷ് അറിയിച്ചു. നാല് മാസം മുമ്പ് ലിയാഖത്ത് ഭൂമി സംബന്ധമായ പരാതിയുമായി വന്നിരുന്നു. രണ്ട് കൂട്ടരുടെയും ആധാരം പരിശോധിച്ചപ്പോൾ പൊതുവഴി സംബന്ധിച്ച് വ്യത്യസ്ത അളവുകൾ രേഖപ്പെടുത്തിയതായി കണ്ടു. പൊലീസ് സ്റ്റേഷൻ മുഖേന പരിഹാരം സാധ്യമല്ലാത്തതിനാൽ സിവിൽ കോടതിയെ സമീപിക്കാൻ നിർദേശിക്കുകയായിരുന്നു. ലിയാഖത്തി​െൻറ മതിൽ പൊളിച്ച വിഷയത്തിൽ പരാതി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Show Full Article
TAGS:LOCAL NEWS 
Next Story