Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആർദ്രം പദ്ധതി: തൃശൂർ...

ആർദ്രം പദ്ധതി: തൃശൂർ മെഡിക്കൽ കോളജി​െൻറ മുഖഛായ മാറുന്നു

text_fields
bookmark_border
മുളങ്കുന്നത്തുകാവ്: കേരള സർക്കാർ ജനകേരള മിഷൻ നടപ്പാക്കുന്ന ആർദ്രം പദ്ധതിയിൽ തൃശൂർ ഗവ. മെഡിക്കൽ കോളജിൽ വിവിധ പദ്ധതികൾ. ആദ്യ പടിയായി ആശുപത്രിയുടെ ഔട്ട് പേഷ്യൻറ് വിഭാഗത്തി​െൻറ സമഗ്ര പരിഷ്കാരമാണ് നടപ്പാക്കുന്നത്. ഇതിനായി 3.74 കോടി രൂപയുടെ പദ്ധതിക്ക് അന്തിമ രൂപം നൽകി. ഒ.പി.വിഭാഗം പരിഷ്കരണം ഞായറാഴ്ച തുടങ്ങും. കൗണ്ടറുകൾ 10 ആയി വർധിപ്പിക്കും. സൗന്ദര്യവത്കരണത്തി​െൻറ ഭാഗമായി ആവശ്യമുള്ള ടൈലുകൾ മാറ്റും. ഒ.പി ടിക്കറ്റിന് ഓൺലൈൻ ബുക്കിങ് സംവിധാനം നടപ്പിലാക്കും. രണ്ടാം ഘട്ടത്തിൽ ഫാർമസിയുടെ അടുത്ത് 1.5 കോടി രൂപ ചെലവഴിച്ച് പുതിയ ഒ.പി ബ്ലോക്ക് നിർമിക്കും. അന്വേഷണ കൗണ്ടറടക്കം ഇവിടെ സ്ഥാപിക്കും. സർക്കാറി​െൻറ നിയന്ത്രണത്തിലുള്ള എച്ച്.എൽ.എല്ലിനെയാണ് നിർമാണ ചുമതല. പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ പ്രിൻസിപ്പൽ ഡോ. അജയ് കുമാറി​െൻറ അധ്യക്ഷതയിൽ ചേർന്ന യോഗം അന്തിമ രൂപം നൽകി. ഡോ. സി. രവീന്ദ്രൻ പദ്ധതി വിശദീകരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story