Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅഡ്വ.എം.പി....

അഡ്വ.എം.പി. ശ്രീനിവാസ​െൻറ വിമർശനം: ഇടതുമുന്നണിക്ക് അതൃപ്തി

text_fields
bookmark_border
തൃശൂർ: തൃശൂർ കോർപറേഷൻ ഭരിക്കുന്ന ഇടതുമുന്നണിയെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിൽ പ്രസ്താവനയിറക്കിയ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും സി.പി.എം കൗൺസിലറുമായ എം.പി. ശ്രീനിവാസനെതിരെ മുന്നണിയിൽ അതൃപ്തി. ഘടകകക്ഷികളായ സി.പി.ഐ, ജനതാദൾ, സി.എം.പി എന്നിവർ അമർഷം സി.പി.എം നേതൃത്വത്തെ അറിയിച്ചു. കേവല ഭൂരിപക്ഷമില്ലാത്ത കോർപറേഷനിൽ ഇത്തരം നിലപാടുകൾ പ്രതിപക്ഷത്തെ സഹായിക്കുന്നതുമാണെന്നാണ് ഇവരുടെ വാദം. നഗരത്തിലെ വിവാദമായ കടമുറി കൈമാറ്റത്തിൽ കോൺഗ്രസിനെ പ്രതിക്കൂട്ടിലാക്കി നിർത്തിയിരിക്കെയാണ് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി അറിയാതെ മറ്റ് കമ്മിറ്റികൾ ഉണ്ടാക്കുകയും തീരുമാനങ്ങളെടുക്കുകയും ചെയ്യുന്നുവെന്നും നിയമവിരുദ്ധ നടപടികളെടുക്കുന്നുവെന്നും ശ്രീനിവാസൻ വിമർശനം ഉന്നയിച്ചത്. ശ്രീനിവാസൻ നിരന്തരമായി കൗൺസിൽ യോഗങ്ങളിൽ ഹാജരാകാത്തത് ഏറെ വിമർശിക്കപ്പെട്ടിരുന്നു. റിലയൻസി​െൻറ അനധികൃത റോഡ് വെട്ടലിന് ഡെപ്യൂട്ടി മേയർ വർഗീസ് കണ്ടംകുളത്തി മൗനാനുവാദം നൽകിയെന്ന കോൺഗ്രസി​െൻറ ആരോപണത്തിനൊപ്പം നിന്ന ശ്രീനിവാസൻ ഭരണത്തിനെതിരെ കോൺഗ്രസിനൊപ്പം ചേർന്ന് സമരം നടത്തിയത് വിമർശനത്തിനിടയാക്കിയിരുന്നു. വിയോജിപ്പുകൾ പാർട്ടി നേതൃത്വത്തെ അറിയിക്കുകയും സംഘടന ഘടകത്തിൽ പരിഹരിക്കുകയുമാണ് വേണ്ടതെന്നിരിക്കെ കൗൺസിലിൽ ഭരണത്തെ പ്രതിസന്ധിയിലാക്കുന്ന ശൈലി സംഘടനാവിരുദ്ധമാണെന്നാണ് പാർട്ടിക്കുള്ളത്. ഇതേത്തുടർന്നാണ് ശ്രീനിവാസനോട് വിശദീകരണം തേടാൻ സി.പി.എം തീരുമാനം.
Show Full Article
TAGS:LOCAL NEWS 
Next Story